UPDATES

വായിച്ചോ‌

നീലച്ചുമരില്‍ എഴുതിയ കഥകള്‍

നീലച്ചുമരുകള്‍ എന്ന പേരില്‍ 11 മലയാള ചെറുകഥകളുടെ സമാഹാരമാണ് ടൈംലൈന്‍ പബ്ലിഷേഴ്‌സ് ആദ്യം പുറത്തിറക്കുന്നത്.

ട്വിറ്റര്‍ സംഭാഷണങ്ങളിലൂടെ രൂപപ്പെട്ട കഥാസമാഹാരവും പബ്ലിഷിംഗ് ഹൗസും ശ്രദ്ധേയമാവുകയാണ്. പുതിയ എഴുത്തുകാര്‍ക്കായി ടൈലൈന്‍ പബ്ലിഷേഴ്‌സ് എന്ന സംരംഭം തുടങ്ങിയിരിക്കുകയാണ് അഖില്‍, ഹിഷാം, മിഡ്‌ലജ് എന്നീ മൂന്ന് യുവാക്കള്‍. അഖില്‍ ഒരു എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയാണ്. ഹിഷാം ബംഗളൂരുവില്‍ ഒരു ഐടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. മിഡ്‌ലജ് കണ്ണൂരില്‍ നിന്നുള്ള ഒരു യുവകഥാകൃത്താണ്. മൂവരും പരിചയപ്പെട്ടത് ട്വിറ്ററിലെ ചര്‍ച്ചകളിലൂടെ. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സ്വയം പ്രസാധനം എന്ന ആശയം പ്രചരിപ്പിക്കുക കൂടിയാണ് ലക്ഷ്യമെന്നും ഇവര്‍ പറയുന്നു. ‘നീലച്ചുമര്’ എന്ന പേരില്‍ 11 മലയാള ചെറുകഥകളുടെ സമാഹാരമാണ് ടൈംലൈന്‍ പബ്ലിഷേഴ്‌സ് ആദ്യം പുറത്തിറക്കുന്നത്. ശനിയാഴ്ച കൊച്ചിയില്‍ പുസ്തകം പുറത്തിറക്കും.

നീലച്ചുമരിലേയ്ക്കും ടൈംലൈന്‍ പബ്ലിഷേഴ്‌സിലേയ്ക്കും നയിച്ചത് ട്വിറ്ററിലെ സംഭാഷണങ്ങളാണ്. രാഷ്ട്രീയം, സാഹിത്യം, യാത്ര എല്ലാം ചര്‍ച്ചാവിഷയമായി. റീട്വീറ്റുകളും കമന്റുകളുമായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ച സജീവമായി. അഖിലിന്റെ ഒരു ട്വീറ്റാണ് ടൈംലൈന്‍ പബ്ലിഷേഴ്‌സിലേയ്ക്ക് നയിച്ചത്. ഞങ്ങള്‍ മൂന്ന് പേരും വെവ്വേറെ ഉത്തരേന്ത്യന്‍ യാത്രയ്ക്ക് പദ്ധതിയിട്ടിരുന്നു. ഇത് ഞങ്ങള്‍ ഒരുമിച്ചാക്കി – ഹിഷാം പറയുന്നു. തന്റെ കഥകള്‍ പ്രസാധകര്‍ തിരസ്‌കരിക്കുന്നതിലെ നിരാശ ഹിഷാം പങ്കുവച്ചു. യുവ എഴുത്തുകാരില്‍ പലരും പബ്ലിഷിംഗ് ഹൗസുകളുടെ ഈ നിഷേധാത്മക സമീപനം മൂലം ബ്ലോഗുകളില്‍ ഒതുങ്ങേണ്ടി വരുന്നു. തുടര്‍ന്നാണ് പുതിയ എഴുത്തുകാര്‍ക്ക് വേണ്ടി ഒരു പബ്ലിഷിംഗ് ഹൗസ് തുടങ്ങിയാലോ എന്ന ആലോചന വരുന്നത്. ഓഗസ്റ്റില്‍ ടൈംലൈന്‍ പബ്ലിഷേഴ്‌സ് തുടങ്ങി. ആദ്യ പുസ്തകത്തിന്റെ പേരിന് അധികം ആലോചിക്കേണ്ടി വന്നില്ല. ട്വിറ്ററില്‍ പിറന്ന ആശയത്തിന് ട്വിറ്ററിന്റെ നിറം തന്നെ. അങ്ങനെയാണ് നീലച്ചുമരുകള്‍ വരുന്നത്. 11 പുതിയ എഴുത്തുകാരുടെ കഥകളുമായി 100 പേജ് പുസ്തകം.

കഥകള്‍ അയച്ച് കിട്ടിയതും ട്വിറ്റര്‍ വഴി തന്നെ. നേരത്തെ കഥകള്‍ ക്ഷണിച്ചിരുന്നു. രണ്ട് മാസമാണ് സമയം നല്‍കിയത്. 200 കഥകള്‍ വന്നു. ഇതില്‍ 50 പേര്‍ കഥകള്‍ തിരഞ്ഞെടുത്തു. ഇത് വീണ്ടും ചുരുക്കാനായി മൂന്ന് അറിയപ്പെടുന്ന എഴുത്തുകാര്‍ക്ക് കൈമാറി. അവര്‍ തിരഞ്ഞെടുത്ത 11 കഥകളാണ. തങ്ങളുടെ വരുമാനത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുള്ള സഹായവുമാണ് പബ്ലിഷിംഗ് ഹൗസിനായി യുവാക്കള്‍ക്ക് വേണ്ടിവന്നത്. പുസ്തകത്തിന്റെ കവര്‍പേജ് ഡിസൈല്‍ ചെയ്തതടക്കം എല്ലാം ചെയ്തത് സുഹൃത്തുക്കളാണ്. അതേസമയം വിതരണത്തിന് എച്ച് ആന്‍ഡ് സി ബുക്ക്‌സിന്റേയും മാതൃഭൂമി ബുക്ക്‌സിന്റെയും സഹായമുണ്ടെന്ന് അഖില്‍ പറഞ്ഞു. ഫേസ്ബുക്കിലെ ട്രോള്‍ ഗ്രൂപ്പായ ഐസിയു എന്നറിയപ്പെടുന്ന ഇന്റര്‍നാഷണല്‍ ചളു യൂണിയനുമായി ചേര്‍ന്ന് ഒരു പുസ്തകം തയ്യാറാക്കുന്നുണ്ട്.

വായനയ്ക്ക്:
https://goo.gl/LYxJxF

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍