UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ മലയാളത്തില്‍ മാത്രം എഴുതാന്‍ കഴിയില്ല

പരീക്ഷ എഴുതാന്‍ കഴിയുന്ന ആറ് പ്രാദേശിക ഭാഷകളില്‍ തമിഴും തെലുങ്കുമുണ്ട്

ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്) മലയാളത്തില്‍ മാത്രം എഴുതാന്‍ കഴിയില്ല. 2017-ലെ നീറ്റ് പരീക്ഷകള്‍ പ്രാദേശിക ഭാഷകളില്‍ നടത്താന്‍ തീരുമാനമായെങ്കിലും അതില്‍ മലയാള ഭാഷ ഉള്‍പ്പെട്ടിട്ടില്ല. ആറ് പ്രാദേശിക ഭാഷകളില്‍ പരീക്ഷ എഴുതുവാന്‍ കഴിയുക. അതില്‍ തെക്കെ ഇന്ത്യയില്‍ നിന്ന് തമിഴും തെലുങ്കുമുണ്ട്. കന്നഡയും മലയാളവും ഒഴിവാക്കിയതിനെതിരെ വിദ്യാര്‍ഥികളില്‍ പ്രതിഷേധമുണ്ട്.

തമിഴ്, തെലുങ്ക്, മറാഠി, ആസാമീസ്, ബംഗാളി, ഗുജറാത്തി എന്നീ ഭാഷകളിലാണ് പരീക്ഷ നടത്താന്‍ കഴിയുക. ഒഴിവാക്കിയ പ്രമുഖ ഭാഷകളില്‍ പ്രതിപക്ഷം ഭരിക്കുന്ന കര്‍ണാടകവും കേരളവും ഒഡിഷയും വന്നത് അത്ര യാദൃശ്ച്ഛികമല്ലെന്നും ഭാഷാടിസ്ഥാനത്തിലുള്ള വിവേചനമാണിതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. എന്തുകൊണ്ട് രാജ്യത്ത് അംഗീകരിക്കപ്പെട്ട എല്ലാ പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്തുന്നില്ലെന്നും അവര്‍ ചോദിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍