UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നീറ്റ് : എല്ലാ ഭാഷകളിലും സമാനമായ ചോദ്യങ്ങള്‍ തയ്യാറാക്കണമെന്ന് സുപ്രിം കോടതി നിര്‍ദ്ദേശം

സമാനമായ ചോദ്യപേപ്പറുകളാണ് തങ്ങള്‍ക്കുവേണ്ടതെന്ന് വാദം കേട്ട ശേഷം മുന്നംഗ ബഞ്ച് ബോര്ഡിനോട് ആവശ്യപെട്ടു

ന്യുഡല്‍ഹി : നീറ്റ് പരീക്ഷക്ക് രാജ്യത്തെ എല്ലാ ഭാഷകളിലും സമാനമായ ചോദ്യങ്ങള്‍ തയ്യാറാക്കുന്നത് സംമ്പന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രിം കോടതിയുടെ മൂന്നംഗബഞ്ച് സിബിഎസ്ഇക്ക് നിര്‍ദ്ദേശം നല്‍കി. ജസറ്റിസ് ദിപക് മിശ്ര അടങ്ങുന്ന മൂന്നംഗ ബഞ്ചാണ് ഉത്തരവിട്ടത്. സങ്കാല്‍പ് ചാരിറ്റബിള്‍ ട്രസറ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു മൂന്നംഗബഞ്ച്. അമിത്വാവ് റോയ് എഎം ഖ്വാന്‍വില്‍ക്കാര്‍ എന്നിവരാണ് ഈ ബ്ഞ്ചിലെ മറ്റു രണ്ട് ജഡജിമാര്‍.

കേസില്‍ ഹരജിക്കാരനു വേണ്ടി വാദിച്ച മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംങ് ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റ് പ്രാദേശിക ഭാഷകളിലും പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ചോദ്യപേപ്പറിലെ വ്യത്യാസം വിശദീകരിച്ചു. പ്രാദേശിക ഭാഷകളിലെ ചോദ്യം ഹിന്ദി ഇംഗ്ലീഷ് ഭാഷകളിലെ ചോദ്യത്തില്‍ നിന്നും സമാനമായിരുന്നില്ല. അതിനാല്‍ വിജയയിച്ചവുരടെ എണ്ണത്തിന്റെ അനുപാതത്തില്‍ വലിയ വ്യത്യാസമുണ്ടെന്നും അഭിഭാഷക വാദിച്ചു.

അതെസമയം, ഇംഗ്ലിഷിലേയും ഹിന്ദിയിലേയും ചോദ്യങ്ങള്‍ പ്രാദേശിക ഭാഷയില്‍ തുല്യമായിരുന്നില്ലെന്ന് സിബിഎസ്ഇക്കു വേണ്ടി ഹാജറായ അഡീഷണല്‍ സോളിസിസറ്റര്‍ ജനറല്‍ മാണിന്ദര്‍ സിംങ് പറഞ്ഞു. എന്നിരുന്നാലും ഇരുവിഭാഗം പീരീക്ഷാര്‍ത്ഥികള്‍ക്കും സമാനമായ പ്രയാസമുണ്ടായിരുന്നതായും അദ്ദേഹം അവകാശപെട്ടു.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും സമാനമായ വാദമാണ് ഉയര്‍ത്തിയത്. ഇംഗ്ലീഷിലാണ് ചോദ്യം തയ്യാറാക്കിയത്. പിന്നീട് ഹിന്ദിയിലേക്കു പരിഭാഷപെടുത്തി. പ്രാദേശിക ഭാഷകളിലേക്ക് ചോദ്യങ്ങള്‍ സമാനമായ രീതിയില്‍ മൊഴിമാറ്റം നടത്താന്‍ വിഗദധരെ ലഭിച്ചിരുന്നില്ലെന്ന് കൗണ്‍സില്‍ ബഞ്ചിനെ ബോദ്ധ്യപെടുത്തി. സമാനമായ ചോദ്യപേപ്പറുകളാണ് തങ്ങള്‍ക്കുവേണ്ടതെന്ന് വാദം കേട്ട ശേഷം മുന്നംഗ ബഞ്ച് ബോര്ഡിനോട് ആവശ്യപെട്ടു. എങ്ങനെയാണ് ഭാവിയില്‍ പരീക്ഷ നടത്തുകയെന്നതിനെ സംമ്പന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സിബിഎസ്ഇയോട് ആവശ്യപെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍