UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാഹനപരിശോധനയുടെ പേരില്‍ സിപിഎം നേതാവിന്റെ മൃതദേഹം അര്‍ധരാത്രി പോലീസ് തടഞ്ഞു

പേയാടുവച്ച് ഒരിക്കല്‍ തടഞ്ഞ് പരിശോധിച്ച ആംബുലന്‍സ് അഞ്ചു കിലോമീറ്ററോളം പിന്നിട്ടപ്പോള്‍ മലയിന്‍കീഴ് സിഐ ടി ജയകുമാര്‍ പോലീസ് ജീപ്പിലെത്തി വീണ്ടും തടഞ്ഞിടുകയായിരുന്നു.

വാഹന പരിശോധനയുടെ പേരില്‍ സിപിഎം നേതാവിന്റെ മൃതദേഹവുമായെത്തിയ ആംബുലന്‍സ് പോലീസ് റോഡില്‍ തടഞ്ഞത് അരമണിക്കുറോളം. തിരുവന്തപുരം നഗരത്തിനടുത്ത പേയാടുവച്ച് ഒരിക്കല്‍ തടഞ്ഞ് പരിശോധിച്ച ആംബുലന്‍സ് അഞ്ചു കിലോമീറ്ററോളം പിന്നിട്ടപ്പോള്‍ മലയിന്‍കീഴ് സി ഐ  ടി.ജയകുമാര്‍ പോലീസ് ജീപ്പിലെത്തി വീണ്ടും തടഞ്ഞിടുകയായിരുന്നു. തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ച തോട്ടം തൊഴിലാളി യൂണിയന്‍ മുന്‍ ജില്ലാ സെക്രട്ടറിയും സിപിഎം. കാട്ടാക്കട മുന്‍ ഏരിയാ കമ്മിറ്റി അംഗവുമായ തൂങ്ങാംപാറ പ്രഭാ നിവാസില്‍ ആര്‍ പി പ്രഭാകരന്‍നായരുടെ മൃതദേഹമാണ് പോലീസ് വഴിയില്‍ തടഞ്ഞത്. തൂങ്ങാംപാറയിലെ അദ്ദേഹത്തിന്റെ വീട്ടിലേക്കു പോകുകയായിരുന്നു ആംബുലന്‍സ്.

പേയാട് തച്ചോട്ടുകാവില്‍ വാഹനപരിശോധനയ്ക്കുനിന്ന പോലീസ് സംഘം ആദ്യം ആംബുലന്‍സ് തടഞ്ഞു പരിശോധിച്ചു. ശേഷം മലയിന്‍കീഴ് സിഐ ടി ജയകുമാര്‍ പോലീസ് ജീപ്പിലെത്തി വീണ്ടും തടയുകയായിരുന്നു. മൃതദേഹമാണെന്നറിയിച്ചിട്ടും പോകാന്‍ അനുവദിച്ചില്ലെന്ന് ഒപ്പുമുണ്ടായിരുന്ന സിപിഎം നേതാക്കള്‍ പറയുന്നു. ആംബുലന്‍സ് ഡ്രൈവറെ പിടിച്ചിറക്കി അസഭ്യം പറയുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്്തു. നേതാക്കള്‍ സിഐയുമായി സംസാരിച്ചെങ്കിലും അരമണിക്കൂറോളം ആംബുലന്‍സ് നടുറോഡില്‍ കിടന്നെന്നും വാഹനത്തിലുണ്ടായിരുന്നവര്‍ പറയുന്നു. അടിയന്തരഘട്ടത്തിലൊഴികെ ആംബുലന്‍സില്‍ ബീക്കണ്‍ ലൈറ്റിടേണ്ടതില്ലെന്നിരിക്കേ ഇക്കാര്യം അറിയിച്ചിട്ടും സിഐ വാഹനം വിടാന്‍ തയ്യാറായില്ലെന്ന് സിപിഎം മാറനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുരേഷ് പറയുന്നു.

എന്നാല്‍ നിര്‍ത്താതെ പോയ ഓട്ടോ പിടികൂടാനെത്തിയ സിഐയുടെ സംഘം ബീക്കണ്‍ ലൈറ്റിടാതെ വന്നതിനാലാണ് ആംബുലന്‍സ് നിര്‍ത്തി പരിശോധിച്ചതെന്നാണ് പോലീസ് വിശദ്ധീകരണം. അതേസമയം, ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി പരിശോധിച്ച് മൃതദേഹമുണ്ടോയെന്ന് ഉറപ്പുവരുത്തി വിട്ടയച്ചു എന്നാണ് സംഭവത്തിലെ സിഐയുടെ പ്രതികരണം. സിഐയ്‌ക്കെതിരേ ഫോണില്‍ പരാതി ലഭിച്ചിട്ടുണ്ട്.  എന്നാല്‍ രേഖാമൂലം പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും റൂറല്‍ എസ്പി പ്രതികരിച്ചു.

‘വീര്യം കൂടിയ’ കേരള പോലീസ് ചോറ്റാനിക്കരയില്‍ തകര്‍ത്തത് ഒരു യുവാവിന്റെ ജീവിതം; അതും ഭൂമാഫിയയ്ക്ക് വേണ്ടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍