UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നെഹ്രു കോളേജിലെ വിദ്യാര്‍ത്ഥികള്‍ ആഹ്ളാദപ്രകടനം നടത്തി; തന്നെ തട്ടിക്കൊണ്ട് പോയതെന്ന് ഷഹീര്‍

പോലീസ് കൃഷ്ണദാസിനെ കുടുക്കിയത് തന്ത്രപൂര്‍വം

നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ അറസ്റ്റില്‍ നെഹ്രു കോളേജ് വിദ്യാര്‍ത്ഥികള്‍ ആഹ്ലാദപ്രകടനം നടത്തി. പാമ്പാടി നെഹ്രു കോളേജിലെയും ലക്കിടി നെഹ്രു ലോ അക്കാദമിക് ലോ കോളേജിലെയും വിദ്യാര്‍ത്ഥികളാണ് ആഹ്ലാദ പ്രകടനം നടത്തിയത്.

ലോ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു ഷഹീര്‍ ഷൗക്കത്തലിയുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് കൃഷ്ണദാസിനെയും മറ്റ് നാല് പേരെയും അറസ്റ്റ് ചെയ്തത്. കൃഷ്ണദാസും മറ്റുള്ളവരും ചേര്‍ന്ന് പാമ്പാടി കോളേജിലെ ഇടിമുറിയില്‍ വച്ച് തന്നെ മര്‍ദ്ദിച്ചെന്നായിരുന്നു ഷൗക്കത്തലിയുടെ പരാതി. ഇതിനിടെ കൃഷ്ണദാസിന്റെ അറസ്റ്റില്‍ കോടതി പോലീസിനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തി. പോലീസ് കോടതിയെ വിഡ്ഢിയാക്കാന്‍ ശ്രമിക്കുകയാണെന്നാണ് കോടതി പറഞ്ഞത്. കേസില്‍ പുതിയ വകുപ്പുകള്‍ ചേര്‍ത്തത് ദുരുദ്ദേശപരമാണെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.

അതേസമയം കൃഷ്ണദാസിനെതിരെ ചുമത്തിയ വകുപ്പുകള്‍ വ്യാജമല്ലെന്ന് ഷൗക്കത്തലി വ്യക്തമാക്കി. തന്നെ ഓട്ടോയില്‍ തട്ടിക്കൊണ്ട് പോകുകയായിരുന്നെന്നും ഷൗക്കത്തലി പറഞ്ഞു. ഇക്കാര്യം പോലീസിനെ നേരത്തെ അറിയിച്ചിരുന്നു. പോലീസ് അന്വേഷണം തൃപ്തികരമാണ്.

പരാതിയില്‍ നിന്നും ഒരുകാരണവശാലും പിന്നോട്ട് പോകില്ലെന്ന് ഷഹീറിന്റെ ഉറപ്പുകിട്ടിയതോടെയാണ് കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യത്തിന് സമയം അനുവദിക്കാതെ പോലീസ് തന്ത്രപൂര്‍വം കുടുക്കിയത്. ആദ്യം ദുര്‍ബല വകുപ്പുകളാണ് ചേര്‍ത്തതെങ്കിലും പിന്നീട് തടഞ്ഞുവയ്ക്കല്‍(ഐപിസി 341), തട്ടിക്കൊണ്ട് പോകല്‍(365), അടച്ചമുറിയില്‍ ബലമായി കയറ്റല്‍(342), ഭീഷണിപ്പെടുത്തി എന്തെങ്കിലും എഴുതി വാങ്ങല്‍(384), മരണഭയമുണ്ടാക്കുക, ഭീഷണിപ്പെടുത്തുക (506(1), അസഭ്യം പറയുക(294ബി) എന്നീ ശക്തമായ വകുപ്പുകളും ചുമത്തി. ഇതില്‍ 365, 384 എന്നിവ ജാമ്യമില്ലാ വകുപ്പുകളാണ്.

ആദ്യം കൃഷ്ണദാസിന്റെ നിയമോപദേശക സുചിത്രയെയാണ് കസ്റ്റഡിയിലെടുത്തത്. ഇതിനെതിരെ രംഗത്തെത്തിയ കൃഷ്ണദാസിനെയും പോലീസ് കസ്റ്റഡിയിലെടുത്തതോടെ ബാക്കി മൂന്ന് പേരും സ്വമേധയ കീഴടങ്ങി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍