UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നെന്മാറ വേല പ്രശ്നങ്ങളില്ലാതെ നടക്കാന്‍ പാലക്കാട് പൊലീസുകാരുടെ മൃഗബലി

എല്ലാവർഷവും പൊലീസുകാർ മൃഗബലി നടത്താറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

പാലക്കാട് നെന്മാറ സിഐയുടെ നേതൃത്വത്തിൽ പൊലീസുകാർ മൃഗബലി നടത്തി. കൊല്ലംകോട് ചിങ്ങൻചിറ കറുപ്പുസ്വാമി ക്ഷേത്രത്തിൽ പൊലീസുകാർ ആടിനെ ബലി നൽകിയ വാർത്ത മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നെന്മാറ വേല പ്രശ്നങ്ങളില്ലാതെ നടന്നതിനുള്ള വഴിപാടായാണ് പൊലീസുകാർ മൃഗബലി നടത്തിയത്. മൃഗബലി രാജ്യത്ത് നിരോധിച്ചിട്ടുള്ളതാണ്.

എല്ലാവർഷവും പൊലീസുകാർ മൃഗബലി നടത്താറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ആടിനെ അറുക്കാൻ സഹായികളുണ്ടായിരുന്നെങ്കിലും പൂജകൾ പൊലീസുകാരാണ് ചെയ്തത്. ആടിനെ അറുത്ത് പാചകം ചെയ്ത് കഴിച്ച ശേഷമാണ് പൊലീസുകാർ മടങ്ങിയത്.

ആടിനെയും പാചകം ചെയ്യാനുള്ള സാമഗ്രികളുമൊക്കെ മഫ്തിയിലുള്ള പൊലീസുകാരാണ് എത്തിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. പൊലീസുകാർക്കെതിരെ നടപടിയെടുക്കാൻ എസ്‌പി നിർദ്ദേശം നൽകി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍