UPDATES

എഡിറ്റര്‍

അനുശോചനം രേഖപ്പെടുത്തിയത് കോപ്പിയടിച്ച്; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

Avatar

പുതിയൊരു ഇമേജ് ക്രിയേറ്റ് ചെയ്തു വരികയായിരുന്നു രാഹുല്‍ ഗാന്ധി. എവിടെയും ഓടിയെത്തിയും, പ്രധാനമന്ത്രിയെയും സര്‍ക്കാരിനെയും കണക്കറ്റ് വിമര്‍ശിക്കുകയും ചെയ്തുകൊണ്ടിരുന്ന രാഹുലിന് കഴിഞ്ഞദിവസമൊരു അബദ്ധം പറ്റി. കാത്തിരുന്നു കിട്ടിയപോലെ സോഷ്യല്‍ മീഡിയ അതേറ്റെടുക്കയും ചെയ്തു. ഇന്ത്യയിലെ നേപ്പാള്‍ എംബസിയില്‍ എത്തിയ രാഹുല്‍ വിസിറ്റേഴ്‌സ് നോട്ടില്‍ ഭൂകമ്പത്തിന്റെ ഇരകളോടുള്ള തന്റെ അനുതാപം രേഖപ്പെടുത്തുന്നത് പകര്‍ത്തിയെടുത്ത വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. പറ്റിയതെന്താണന്നുവെച്ചാല്‍, തന്റെ മൊബൈല്‍ ഫോണില്‍ സേവ് ചെയ്തുകൊണ്ടുവന്ന അനുശോചന സന്ദേശം അതപോലെ പകര്‍ത്തുകയായിരുന്നു രാഹുല്‍ ചെയ്തത്. ഈ വിഡിയോ പുറത്തായതോടെ രാഹുലിന് കോപ്പിയടിക്കാനേ അറിയൂ, ഭാവി പ്രധാനമന്ത്രിക്ക് ഒരു അനുശോചന കുറിപ്പുപോലും സ്വന്തമായി എഴുതാന്‍ അറിയില്ലെന്നുമൊക്കെ പരിഹാസമുയര്‍ന്നു. മാത്രമല്ല ഈ വിഡിയൊ ഇപ്പോള്‍’ പപ്പുവിന് എഴുതാന്‍ അറിയില്ല’ എന്ന ഹാഷ് ടാഗോടെ സോഷ്യല്‍ മീഡിയയില്‍ പടരുകയാണ്. വിശദമായി അറിയാന്‍:

http://m.timesofindia.com/india/Nepal-earthquake-TV-spots-Rahul-copying-tribute-from-his-phone/articleshow/47127615.cms?utm_source=facebook.com&utm_medium=referral&utm_campaign=TOI

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍