UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രുചി പരസ്യത്തില്‍ മാത്രമോ? മാഗി നിരോധനത്തിന് പിന്നില്‍ രുചി പരസ്യത്തില്‍ മാത്രമോ? മാഗി നിരോധനത്തിന് പിന്നില്‍

ടീം അഴിമുഖം

ടീം അഴിമുഖം

ടീം അഴിമുഖം

ബാരബങ്കി ആസ്ഥാനമായുള്ള യുപി ഫുഡ് സേഫ്റ്റി ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ ഉത്തരവ് പ്രകാരം, 2014 ഫെബ്രുവരി ബാച്ചിലുളള ഒരു ഡസന്‍ മാഗി സാമ്പിളുകള്‍ ഗോരഖ്പൂരിലെ സംസ്ഥാന ലബോറട്ടറിയില്‍ പരിശോധിക്കുകയും പിന്നീട് റഫറല്‍ ലാബായ കൊല്‍ക്കത്തയിലെ കേന്ദ്ര ഭക്ഷ്യ ലബോറട്ടിറിയില്‍ തുടര്‍പരിശോധന നടത്തുകയും ചെയ്തു. 

മാഗിയില്‍ മോണോസോഡിയം ഗ്ലൂറ്റാമേറ്റിന്റെ അംശമില്ലെന്ന നെസ്‌ലെയുടെ അവകാശവാദത്തിന് വിരുദ്ധമായിരുന്നു രണ്ട് പരിശോധനാ ഫലങ്ങളും. കൂടാതെ കൊല്‍ക്കത്തയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ ഈയത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്നും യുപി അധികൃതര്‍ പറയുന്നു. ഒരു മില്യണില്‍ 17.2 ആയിരുന്നു ഈയത്തിന്റെ സാന്നിധ്യം. പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ യുപി എഫ്ഡിഎ ബാരബങ്കി കോടതിയില്‍ പരാതി സമര്‍പ്പിച്ചു. മാഗി ദേശീയതലത്തില്‍ പരിശോധിക്കാന്‍ ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍, നിയമപരമായി നിയന്ത്രണത്തിന് അധികാരമുള്ള ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡാര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയോട് (എഫ്എസ്എസ്എഐ) തിങ്കളാഴ്ച ആവശ്യപ്പെട്ടു. ഈയത്തിന്റെയും എംഎസ്ജിയുടെയും സാന്നിധ്യം മാത്രമല്ല എല്ലാ അളവുകോലുകളും ഉപയോഗിച്ച് പരിശോധന നടത്തുമെന്ന് ഉപഭോക്തൃകാര്യ അഡീഷണല്‍ സെക്രട്ടറി എസ് ഗൂര്‍ചരന്‍ അറിയിച്ചു. 

എഫ്എസ്എസ്എഐയുടെ കീഴില്‍ വരുന്ന ഏത് നിയമമാണ് മാഗി പോലെയുള്ള ഉടനടി തയ്യാറാക്കാവുന്ന ന്യൂഡില്‍സുകളെ നിയന്ത്രിക്കുന്നത്?
2011 ലെ ഭക്ഷ്യ സുരക്ഷയും ഗുണനിലവാര നിയമങ്ങളും പ്രകാരം, സൂഗന്ധ വസ്തുവായ എംഎസ്ജി ചേര്‍ത്ത ഭക്ഷണം 12 മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ കൊടുക്കാന്‍ പാടില്ല. പാസ്തയും ന്യൂഡില്‍സും ഉള്‍പ്പെടെ 50 വസ്തുക്കളില്‍ എംഎസ്ജി ചേര്‍ക്കാന്‍ പാടില്ല. എന്നാല്‍ പാസ്തയ്ക്കും ന്യൂഡില്‍സിനും ചേര്‍ക്കുന്ന മസാലക്കൂട്ടില്‍ ഇത് ഉപയോഗിക്കാം. 

2011ലെ ഭക്ഷ്യ സുരക്ഷയും ഗുണനിലവാരവും (മായംചേര്‍ക്കല്‍, ജൈവിക വിഷം, അവശിഷ്ടങ്ങള്‍) നിയന്ത്രണങ്ങള്‍ പ്രകാരം, കുട്ടികളുടെ പാല്‍ ഉല്‍പന്നങ്ങളില്‍ അനുവദനീയമായ ഈയത്തിന്റെ അളവ് പ്രതിമില്യണില്‍ 0.2 ഉം ബേക്കിംഗ് പൗഡര്‍, ചായ, ജലാംശം നീക്കിയ സവാള, ഉണക്കിയ ഇലകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള കുഞ്ഞുങ്ങളുടെ ആഹാരത്തില്‍ പ്രതിമില്യണ്‍ പത്തുമാണ് അനുവദനീയമായ അളവ്. ‘ഒരു നിശ്ചിത വിഭാഗത്തില്‍ പെടാത്ത’ ഭക്ഷ്യ വസ്തുവായ ന്യൂഡില്‍സ് ഉള്‍പ്പെടെയുള്ളവയില്‍ അനുവദനീയമായ ഈയത്തിന്റെ അളവ് പ്രതിമില്യണ്‍ 2.5 മാത്രമാണ്. 

‘മുന്‍കൂട്ടി പാചകം ചെയ്ത പാസ്തയും ന്യൂഡില്‍സും അതുപോലെയുള്ള ഉല്‍പ്പന്നങ്ങളും’ ‘വില്‍പനയ്ക്ക് മുമ്പ്, ജലാറ്റിനൈസ് ചെയ്യുകയും, ചൂടാക്കുകയും നിര്‍ജ്ജലീകരിക്കുകയും,’ ചെയ്യുന്ന ഭക്ഷ്യ വിഭാഗമായ 6.4.3 ലാണ് ഉടനടി തയ്യാറാക്കാവുന്ന മാഗി പോലെയുള്ള ന്യൂഡില്‍സ് ഉള്‍പ്പെടുന്നത്. ഇത്തരം വിഭാഗത്തില്‍ പെടുന്ന ഭക്ഷ്യ വസ്തുക്കളെ ലോകാരോഗ്യ സംഘടന അംഗീകരിച്ച ഭക്ഷ്യ സുരക്ഷ നിലവാരമായ കോഡെക്‌സ് അന്താരാഷ്ട്ര നിലവാരം 249 പ്രകാരം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ഭക്ഷണത്തിന്റെ മണവും രുചിയും വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് ഉപയോഗിക്കുന്ന പച്ചിലകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, കറിക്കൂട്ടുകള്‍, മസാലകള്‍, പൊടികള്‍ (ഉദാഹരണത്തിന് പെട്ടെന്ന് പാചകം ചെയ്യാവുന്ന ന്യൂഡില്‍സുകളില്‍ ചേര്‍ക്കുന്നവ) എന്നിവ ഉള്‍പ്പെടെ കോഡ് 12.2 ല്‍ പ്രതിപാദിക്കുന്ന മസാലകള്‍ വേണം ന്യൂഡില്‍സില്‍ ഉപയോഗിക്കാനെന്ന് എഫ്എസ്എസ്എഐ നിയന്ത്രണങ്ങളില്‍ പറയുന്നു.

ന്യൂഡില്‍സില്‍ എന്തുകൊണ്ടാണ് എംഎസ്ജിയുടെയും ഈയത്തിന്റെയും അംശങ്ങള്‍ കാണുന്നത്?
എംഎസ്ജി നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുകയും അങ്ങനെ ഭക്ഷണത്തിന് രുചി വര്‍ദ്ധിച്ചതായി തോന്നിക്കുകയും ചെയ്യും. ‘ഇന്ത്യന്‍ ചൈനീസ്’ വിഭവങ്ങളില്‍ ഇത് ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ഉപ്പ്, കുരുമുളക്, വിനാഗിരി, ബേക്കിംഗ് പൗഡര്‍ എന്നിവ പോലെ ‘പൊതുവില്‍ സുരക്ഷിതമാണ്’ എംഎസ്ജിയെന്ന് യുഎസ് എഫ്ഡിഎ പറയുന്നു. തക്കാളി, കൂണ്‍, വെണ്ണ തുടങ്ങിയ സ്വാഭാവിക ഭക്ഷണങ്ങളിലെല്ലാം ഗ്ലൂറ്റാമേറ്റിന്റെ സാന്നിധ്യമുണ്ട്. അപൂര്‍വമായ സാഹചര്യങ്ങളില്‍ എംഎസ്ജി ശരീരത്തില്‍ ചില റിയാക്ഷനുകള്‍ ഉണ്ടാക്കും; ‘എന്നാല്‍ ഇത്തരം ലക്ഷണങ്ങളും എംഎസ്ജിയും തമ്മില്‍ നേരിട്ടെന്തെങ്കിലും ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ഇതുവരെ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല,’ എന്ന് അലര്‍ജികളെ കുറിച്ചുള്ള മയോ ക്ലീനിക്കിന്റെ കുറിപ്പില്‍ പറയുന്നു. 

എന്താണ് നെസ്‌ലെ (മാഗി നിര്‍മ്മിക്കുന്ന കമ്പനി) പറയുന്നത്?
‘ഞങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കുന്ന മാഗി ന്യൂഡില്‍സില്‍ എംഎസ്ജി ചേര്‍ക്കുന്നില്ല. ഇക്കാര്യം നിര്‍ദ്ദിഷ്ട ഉത്പന്നത്തില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന മാഗി ന്യൂഡില്‍സില്‍ ഞങ്ങള്‍ ഹൈട്രോലൈസ്ഡ് നിലക്കടല പ്രോട്ടീന്‍, ഉള്ളിപ്പൊടി, ഗോതമ്പ് പൊടി എന്നിവ ചേര്‍ക്കുന്നുണ്ട്. ഇതിലെല്ലാം ഗ്ലുറ്റാമേറ്റിന്റെ സാന്നിധ്യം ഉണ്ട്. അധികാരികളുടെ പരിശോധനയില്‍ ഗ്ലുറ്റാമേറ്റിന്റെ സാന്നിധ്യം കണ്ടതായി ഞങ്ങള്‍ വിശ്വസിക്കുന്നു. ഇത് പല ഭക്ഷണ പദാര്‍ത്ഥങ്ങളിലും സ്വാഭാവികമായി ഉണ്ടാകുന്നതാണ്,’ എന്ന് നെസ്‌ലെ മേയ് 21ന് വ്യക്തമാക്കി. 

എംഎസ്ജി കണ്ടുപിടിക്കുന്നതിന് വേണ്ടി എഫ്എസ്എസ്എഐ അംഗീകരിച്ചിട്ടുള്ള പരിശോധനകള്‍ ഗ്ലൂറ്റാമിക് ആസിഡിന്റെ സാന്നിധ്യം മാത്രമേ പരിശോധിക്കുന്നുള്ളു. ഇത് ഹൈഡ്രോളൈസ്ഡ് വെജിറ്റബിള്‍ പ്രോട്ടീന്‍ ഉള്‍പ്പെടെയുള്ള മിക്ക ഭക്ഷ്യവസ്തുക്കളിലും കാണപ്പെടുന്നതാണ്. 

അംഗീകൃത പരീക്ഷണശാലകളില്‍ നടത്തപ്പെടുന്നവ ഉള്‍പ്പെടെ ഈയത്തിന്റെ സാന്നിധ്യം തങ്ങള്‍ സ്ഥിരമായി പരിശോധിക്കാറുണ്ടെന്ന് നെസ്‌ലെ പറയുന്നു. 600 ഉല്‍പന്ന ബാച്ചുകളില്‍ നിന്നുള്ള സാമ്പിളുകള്‍ ഒരു ‘ബാഹ്യ പരീക്ഷണശാലയില്‍’ ‘സ്വതന്ത്രമായ പരിശോധനയ്ക്കായി’ സമര്‍പ്പിച്ചിട്ടുണ്ടെന്ന് നെസ്‌ലെ ജൂണ്‍ ഒന്നിന് പറഞ്ഞെങ്കിലും പരീക്ഷണശാലയുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല. അതിന്റെ അംഗീകൃത പരിക്ഷണശാലകളില്‍ ആയിരം സാമ്പിളുകളുടെ പരിശോധന നടത്തിയതായും അവര്‍ അവകാശപ്പെടുന്നു. ‘125 മില്യണ്‍ പാക്കറ്റുകളെയാണ് ഈ സാമ്പിളുകള്‍ പ്രതിനിധീകരിക്കുന്നത്. ഭക്ഷണ ഗുണനിലവാര പ്രകാരം അനുവദനീയമായ അളവില്‍ മാത്രമേ ഈയത്തിന്റെ സാന്നിധ്യമുള്ളവെന്ന് ബാഹ്യവും ആന്തരികവുമായ ഈ പരീക്ഷണങ്ങളെല്ലാം ഉറപ്പ് വരുത്തുന്നു. അതുകൊണ്ട് തന്നെ മാഗി ഭക്ഷ്യയോഗ്യമാണ്. ഈ പരിശോധനാഫലങ്ങള്‍ ഞങ്ങള്‍ അധികാരികളുമായി പങ്കുവച്ചു കൊണ്ടിരിക്കുകയാണ്,’ എന്നും നെസ്‌ലെ കൂട്ടിച്ചേര്‍ക്കുന്നു. 

ബ്രാന്‍ഡ് അംബാസിഡര്‍മാരും കുറ്റക്കാരാണോ? 
എഫ്എസ്എസ്എഐ എന്തെങ്കിലും ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍, മാഗിയുടെ ‘ദൂഷ്യഫലങ്ങളെ കുറിച്ച്’ ധാരണയുള്ള ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കുമെതിരെ നടപടി ഉണ്ടാകുമെന്ന് ഉപഭോക്തൃകാര്യ ഉദ്യോഗസ്ഥനായ ഗൂര്‍ ചരണ്‍ തിങ്കളാഴ്ച ചൂണ്ടിക്കാട്ടിയിരുന്നു. ‘പരസ്യങ്ങള്‍ തെറ്റിധാരണാജനകമാണെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നടപടിയുണ്ടാവും. ഉല്‍പാദകന്‍ അവകാശപ്പെടുന്ന കൂട്ടുകള്‍ ഉല്‍പ്പന്നത്തില്‍ ഇല്ലെന്ന് കണ്ടെത്തിയാല്‍ ആ പരസ്യം തെറ്റിധാരണാജനകമാണ്. അതുപോലെ തന്നെ അത്തരം ഘടകങ്ങള്‍ ആ ഉല്‍പന്നത്തില്‍ ഉണ്ടെന്ന് നിശ്ചിതമായി പറയുകയും ആ ഉല്‍പന്നത്തിന്റെ പ്രചാരണത്തിന് ശ്രമിക്കുകയും ചെയ്യുന്ന ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിയമം അനുശാസിക്കുന്നുണ്ട്,’ എന്ന് ഗുര്‍ചരണ്‍ സൂചിപ്പിക്കുന്നു. മാഗിയെ പ്രോത്സാഹിപ്പിച്ചതിന് അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, പ്രീതി സിന്റെ എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ എടുക്കാന്‍ മുസാഫര്‍പൂര്‍, ബാരബങ്കി കോടതികള്‍ ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍