UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നേതാജിയുടെ ഡ്രൈവര്‍ ഭൂമിയിലെ ഏറ്റവും പ്രായമേറിയ മനുഷ്യന്‍

അഴിമുഖം പ്രതിനിധി

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനത്തെ കുറിച്ചുള്ള വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒരു കുറവുമില്ല. എന്നാല്‍ നേതാജിയുടെ ഡ്രൈവറായിരുന്ന കേണല്‍ നിസാമുദ്ദീന്‍ തലക്കെട്ടുകളില്‍ ഇടംപിടിക്കുകയാണ്. ബാങ്ക് അക്കൗണ്ട് തുറക്കാനായി അദ്ദേഹം സമര്‍പ്പിച്ച രേഖകള്‍ പ്രകാരം അദ്ദേഹത്തിന് 116 വയസ്സുണ്ട്. അതായത് ലോകത്തില്‍ ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായമേറിയ മനുഷ്യനാണ് അദ്ദേഹം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അദ്ദേഹം സമര്‍പ്പിച്ച വോട്ടര്‍ ഐഡി കാര്‍ഡും പാസ്‌പോര്‍ട്ടും അനുസരിച്ച് അദ്ദേഹം ജനിച്ചത് 1900-ലാണ്.

മറ്റൊരു കൗതുകരമായ കാര്യം അദ്ദേഹത്തിന്റെ ഭാര്യ അജ്ബുനിഷായ്ക്ക് 107 വയസ്സുണ്ട്. ഇരുവരും എസ് ബി ഐയില്‍ ജോയിന്റ് അക്കൗണ്ട് എടുക്കുകയും ചെയ്തു. അസംഗഢിലാണ് ഈ ദമ്പതികള്‍ വസിക്കുന്നത്.

ലോകത്തില്‍ ഏറ്റവും പ്രായമേറിയ മനുഷ്യനായി കരുതിയിരുന്ന ജപ്പാന്‍കാരന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ 114-ാം വയസ്സില്‍ മരിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍