UPDATES

സയന്‍സ്/ടെക്നോളജി

ക്യൂബയുടെ കഥകള്‍ നെറ്റ്ഫ്ലിക്സ് ഇനി ലോകത്തിനോടു പറയും

Avatar

സെസില്ല കാങ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

നെറ്റ്ഫ്ലിക്സ്  തങ്ങളുടെ സ്ട്രീമിംഗ് സേവനം ക്യൂബയില്‍ തുടങ്ങിയത് അമേരിക്കയും ക്യൂബയും തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുകയാണെന്ന സൂചനയാണ് തരുന്നത്.

ഹൈ സ്പീഡ് ഇന്റര്‍നെറ്റും ക്രെഡിറ്റ് കാര്‍ഡുമുള്ള പൗരന്മാര്‍ക്ക് മാസം 8 ഡോളര്‍ നിരക്കിലാണ് ഈ സേവനം ലഭ്യമാവുക. വൈവിധ്യമുള്ള ഒറിജിനല്‍ പ്രോഗ്രാമുകളുടേയും സിനിമകളുടേയും കൂട്ടത്തില്‍ ജനപ്രീതി നേടിയ ‘ഹൗസ് ഓഫ് കാര്‍ഡ്‌സ് ‘ ‘ഓറഞ്ച് ഈസ് ദി ന്യൂ ബ്ലാക്ക് ‘ എന്നിവയും നെറ്റ്ഫ്ലിക്സ് ക്യൂബയില്‍ ലഭ്യമാക്കുന്നുണ്ട്.

ലോക ബാങ്കിന്റെ കണക്കു പ്രകാരം ജനസംഖ്യയുടെ 5 ശതമാനം മാത്രം ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കുന്ന ക്യൂബയില്‍ നെറ്റ്ഫ്ലിക്സ് നല്‍കുന്ന സേവനം കമ്പനിയുടെ വരുമാനം ഗണ്യമായ മാറ്റമൊന്നുമുണ്ടാക്കില്ലെന്ന കാര്യം തീര്‍ച്ചയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത രാജ്യങ്ങളില്‍ പോലും സേവനം ലഭ്യമാക്കുന്നതിലൂടെ ആഗോള സാന്നിധ്യം ഉറപ്പു വരുത്താനുള്ള ശ്രമത്തിലാണ് കമ്പനി. 

ഉപഭോക്താക്കള്‍ കുറഞ്ഞു വരുന്ന കേബിള്‍, ആമസോണ്‍, ഗൂഗിള്‍ പോലുള്ള സേവനദാതാക്കളുമായി ആഗോള തലത്തില്‍ മത്സരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. സേവനം ലഭ്യമാവുന്ന 50 രാജ്യങ്ങളിലുള്ള 57.3 മില്ല്യന്‍ ഉപഭോക്താക്കളുടെ കൂട്ടത്തിലേക്ക് കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ 4.33 മില്ല്യന്‍ പേരെ കൂടി ചേര്‍ക്കാന്‍ കമ്പനിക്ക് സാധിച്ചു. ആഗോള തലത്തിലുള്ള വികസനത്തിനു വേണ്ടിയും കൂടുതല്‍ പ്രോഗ്രാമുകള്‍ വാങ്ങാനും വേണ്ടി 1 ബില്ല്യന്‍ ഡോളറിന്റെ കടപ്പത്രങ്ങള്‍ വിതരണം ചെയ്യാനുള്ള പദ്ധതി നെറ്റ്ഫ്ലിക്സ് അടുത്തിടെ പുറത്തു വിട്ടിരുന്നു. 

‘ക്യൂബന്‍ ജനങ്ങള്‍ നെഞ്ചിലേറ്റിയ കഥകള്‍ ലോകത്തിന്റെ സകല കോണുകളില്‍ നിന്നും അവരിലേക്ക് എത്തിക്കുകയെന്ന ദൗത്യമാണ് നെറ്റ്ഫ്ലിക്സ് നിറവേറ്റുന്നത്. സമ്പന്നമായ സംസ്‌കാരവും പേരെടുത്ത സിനിമ നിര്‍മ്മാതാക്കളും ക്യൂബയിലുണ്ട്, ഇവരുടെ സൃഷ്ടികള്‍ ഞങ്ങളുടെ ലോകമെമ്പാടുമുള്ള 57 മില്ല്യന്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നുള്ള പ്രതീക്ഷയിലാണ് കമ്പനി.’ നെറ്റ്ഫ്ലിക്സ് സ്ഥാപക പങ്കാളിയും സി.ഇ.ഒ യുമായ റീഡ് ഹാസ്‌റിംഗ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍