UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി ധ്യാനിച്ച ഗുഹയ്ക്ക് വന്‍ ഡിമാന്റ്, സമീപത്ത് പുതിയവ നിര്‍മ്മിക്കാന്‍ അധികൃതര്‍

പ്രധാനമന്ത്രിയെത്തിയതോടെയാണ് ഗുഹ തീര്‍ത്ഥാടക ശ്രദ്ധ പിടിച്ചുപറ്റിയത്.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനായി തെരഞ്ഞെടുത്ത ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് തീര്‍ത്ഥാടന കേന്ദ്രത്തിലെ ഗുഹയ്ക്ക് വന്‍ ഡിമാന്റ്. ഇതേ തുടര്‍ന്ന് പുതിയ ഗുഹ പണിയാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.

മോദി ധ്യാനിച്ച ഗുഹയില്‍നിന്ന് 15 മീറ്റര്‍ അകലെയാണ് പുതിയ ഗുഹപണിയുന്നതെന്ന് ഗര്‍വാല്‍ മണ്ഡല്‍ വികാസ് നിഗം അറിയിച്ചു. മെയ് 18,19 തീയതികളിലാണ് മോദി ഇവിടെ ധ്യാനിച്ചത്. അന്നുവരെ രണ്ട് ബുക്കിങ്ങുകളൊക്കെയാണ് ഇവിടെ ലഭിച്ചത്. എന്നാല്‍ അതിനുശേഷം ഇവിടെക്ക് വന്‍ തീര്‍ത്ഥാടക പ്രവാഹമാണെന്ന് മാനേജര്‍ ബി എല്‍ റാന പറഞ്ഞു. ഇപ്പോള്‍ മുന്‍കൂര്‍ ബുക്കിംങ് നടക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ആഗസ്റ്റിലാണ് ഗുഹ തീര്‍ത്ഥാടകര്‍ക്കായി തുറന്നുകൊടുത്തത്. കേദാര്‍നാഥില്‍ തീര്‍ത്ഥാടകര്‍ കൂടതലായി എത്തുന്ന ജൂണ്‍ മാസത്തിലെ മുഴുവന്‍ ദിവസങ്ങളിലും ഗുഹ തീര്‍ത്ഥാടകര്‍ ബുക്ക് ചെയ്തിരുന്നു.

എന്നാല്‍ മണ്‍സൂണ്‍ ആരംഭിച്ചതോടെ ഇവിടേക്കുള്ള ആളുകളുടെ എണ്ണത്തില്‍ കുറവുണഅടായി. ഇപ്പോഴത്തെ സീസണില്‍ 74 ബുക്കിംങ്ങുകളാണ് ഉണ്ടായതെന്നും റാന അറിയിച്ചു. കേദാര്‍നാഥ് ഡവലപ്‌മെന്റ് അതോറിറ്റിയാണ് രുദ്ര ഗുഹ നിര്‍മ്മിച്ചത്. 11 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച ഗുഹ ഭൈരവ് നാഥ് ക്ഷേത്രത്തെ അഭിമുഖീകരിച്ചാണ് പണി കഴിപ്പിച്ചിട്ടുള്ളത്. ഇവിടെ വൈദ്യുതി, വാട്ടര്‍ ഹീറ്റര്‍ എന്നീ ആധുനിക സൗകര്യങ്ങളുണ്ട്. വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷണവും ഇവിടെ എത്തിച്ചുനല്‍കും. ഗുഹയ്ക്കുള്ളില്‍ ഫോണ്‍ സൗകര്യവും ഉണ്ട്.

തെരഞ്ഞെടുപ്പിന്റെ അന്ത്യ ഘട്ടത്തിലാണ് നരേന്ദ്ര മോദി ഇവിടെ ധ്യാനത്തിനെത്തിയതോടെയാണ് ഈ ഗുഹ മാധ്യമശ്രദ്ധ നേടിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി നാല് ലക്ഷം രൂപ ചിലവിട്ട് ഗുഹ മോടിപിടിപ്പിച്ചതായും അധികൃതര്‍ പറഞ്ഞു. രുദ്ര ഗുഹയുടെ മാതൃകയിലാണ് പുതിയതും നിര്‍മ്മിക്കുന്നത്. ഇതേ മാതൃകയില്‍ മൂന്ന് പുതിയ ഗുഹകളും നിര്‍മ്മിക്കാന്‍ പദ്ധതിയിടുകയാണ് കേദാര്‍നാഥ് ഡവലപ്‌മെന്റ് അതോറിറ്റി.

Read More- ആലിമൂലയും വിലങ്ങാട് അങ്ങാടിയും പോയി, വാണിമേലില്‍ ഇനി താമസിക്കാനില്ല; ആളും അനക്കവുമില്ലാതിരുന്ന മലമ്പ്രദേശത്തെ വാസയോഗ്യമാക്കിയെടുത്ത മനുഷ്യര്‍ തിരിച്ച് മലയിറങ്ങുകയാണ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍