UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപിയില്‍ മദ്യനിരോധനത്തിനായി സ്ത്രീകള്‍ സമരത്തില്‍; ബിയര്‍ ബാര്‍ ഉദ്ഘാടനം ചെയ്തു വനിത മന്ത്രി

വനിത സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമെന്നു ബിജെപി

മദ്യനിരോധനം ആവശ്യപ്പെട്ട് സ്ത്രീകള്‍ പ്രതിഷേധം ആരംഭിച്ചിരിക്കുന്ന ഉത്തര്‍പ്രദേശില്‍ വനിത മന്ത്രി ബിയര്‍ പാര്‍ലര്‍ ഉത്ഘാടനം നടത്തിയതിന്റെ വാര്‍ത്ത യോഗി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നു. വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി സ്വാതി സിംഗ് ആണ് ഇങ്ങനെയൊരു വിവാദം സൃഷ്ടിച്ചിരിക്കുന്നത്.

മേയ് 20 ന് ലക്‌നൗവിലെ ഗോമ്തിനഗറിലുള്ള ‘ബി ദി ബിയര്‍’ എന്ന ബിയര്‍ പാലര്‍ മന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പുറത്തായതോടെയാണു സംഭവം വിവാദമായത്. വിഷയത്തില്‍ മന്ത്രിയോട് യോഗി ആദിത്യനാഥ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. മന്ത്രിക്കൊപ്പം ഐപിഎസ് ദമ്പതിയായ ഗൗരവ് പാണ്ഡെ, നേഹ പാണ്ഡെ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ഇരുവരോടും വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് ലക്‌നൗ ഐജിയും അറിയിച്ചിട്ടുണ്ടെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിഎസ്പി നേതാവ് മായാവതിക്കെതിരേ അസഭ്യകരമായ പ്രസ്താവന നടത്തിയതിന് ബാജെപിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത ദയാശങ്കര്‍ സിംഗിന്റെ ഭാര്യയാണു  സ്വാതി സിംഗ്. പ്രതിപക്ഷ പാര്‍ട്ടികള്‍ മന്ത്രിയുടെ ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം വലിയ വിഷയമാക്കിയെടുത്തിരിക്കുകയാണ്. ബിജെപിയുടെ യഥാര്‍ത്ഥമുഖമാണ് വെളിച്ചത്തു വന്നതെന്നു കോണ്‍ഗ്രസ് ആരോപിച്ചു. ഒരുവശത്ത് നേതാക്കന്മാര്‍ മദ്യനിരോധനത്തിനായി സംസാരിക്കുന്നു, മറുവശത്ത് അവരുടെ മന്ത്രി ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്യുന്നു; കോണ്‍ഗ്രസ് നേതാവ് ദ്വിജേന്ദ്ര ത്രിപാഠി പരിഹസിച്ചു.

ഈ വിഷയത്തില്‍ ബിജെപിയുടെ വിശദീകരണം ഇങ്ങനെയായിരുന്നു. ആ ബിയര്‍ പാര്‍ലറിന്റെ ഉടമ ഒരു സ്ത്രീയാണ്. വനിതസംരഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി ഉദ്ഘാടനത്തിനു പോയത്; ബിജെപി വക്താവ് രാകേഷ് ത്രിപാഠിയുടെ വാക്കുകള്‍…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍