UPDATES

പുതിയ രണ്ടായിരം നോട്ടിന്റെ ആറു ലക്ഷം രൂപയുമായി അഞ്ചുപേര്‍ പിടിയില്‍

അഴിമുഖം പ്രതിനിധി

റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ രണ്ടായിരം നോട്ടിന്റെ ആറു ലക്ഷം രൂപയുമായി കാസര്‍കോടില്‍ നിന്ന് അഞ്ചുപേര്‍ പിടിയിലായി. സിഐ സിഎ അബ്ദുറഹീമിന്റെ നേതൃത്വത്തിലുള്ള സംഘവും ജില്ല പോലീസ് മേധാവിയുടെ ഷാഡോ പോലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ബാങ്കില്‍നിന്ന് ഒരാഴ്ച പരമാവധി പിന്‍വലിക്കാവുന്ന തുകയുടെ പരിധി 24,000 രൂപയും എടിഎമ്മില്‍നിന്ന് പിന്‍വലിക്കാവുന്ന തുക 2500 രൂപയുമാണ്. അതിനാല്‍ ഇത്രയും പുതിയ നോട്ടിന്റെ തുക ഇവര്‍ എവിടെനിന്നാണ് സംഘടിപ്പിച്ചതെന്ന് അന്വേണത്തിലാണ് പോലീസ്.

നീലേശ്വരം സ്വദേശികളായ നെടുങ്കണ്ടം റംല മന്‍സിലില്‍ പി ഹാരിസ് (39), തെരു സീനത്ത് മന്‍സിലില്‍ പി നിസാര്‍ (42), ഇയാളുടെ സഹോദരന്‍ നൗഷാദ് (39), ചിറമ്മലിലെ സിഎച്ച് സിദ്ദിഖ് (39), വാഹനദല്ലാള്‍ വടകര അങ്കക്കളരിയിലെ ഷഫീഖ് (30) എന്നിവരെയാണ് പിടികൂടിയിരിക്കുന്നത്. എട്ടു സിആര്‍-56, അഞ്ച് ഡിഎം-25, ഒമ്പത് ബിഇ-28 തുടങ്ങിയ 26 ശ്രേണികളിലെ പുതിയ നോട്ടുകളാണ് ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച 500, 1000-ന്റെ 10 ലക്ഷം രൂപയുടെ കറന്‍സികള്‍ക്ക് ഏഴുലക്ഷം രൂപയുടെ പുതിയ 2000-ന്റെ കറന്‍സികള്‍ ഈ സംഘം വിതരണം ചെയ്തുവെന്നും പോലീസ് പറയുന്നു. കേസെടുത്തശേഷം ഇവരെ ആദായനികുതി വകുപ്പിന് കൈമാറുമെന്ന് പോലീസ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍