UPDATES

ന്യൂസ് അപ്ഡേറ്റ്സ്

9447178000, സിങ്കത്തോട് നേരിട്ട് പരാതി പറയാം

അഴിമുഖം പ്രതിനിധി

പുതിയ എക്‌സൈസ് കമ്മീഷണറായി ഋഷിരാജ് സിംഗ് ചുമതലയേറ്റു. ജനങ്ങള്‍ക്ക് പരാതി തന്നെ നേരിട്ട് അറിയിക്കാമെന്ന് സിംഗ് ചുമതലയേറ്റശേഷം പറഞ്ഞു.944718000 എന്ന നമ്പരാണ് എക്‌സൈസ് കമ്മീഷണറുടേത്.

ലഹരിക്കെതിരെ ജനങ്ങളുടെ സഹകരണത്തോടെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. മദ്യത്തിനും ലഹരി വസ്തുക്കള്‍ കടത്തുന്നവര്‍ക്കും എതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നയം അനുസരിച്ച് നടപടി സ്വീകരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുമെന്നും പരാതികള്‍ അദ്ദേഹം നേരിട്ട് പരിശോധിക്കുമെന്നും പറഞ്ഞു. പരാതിക്കാരന്റെ പേരോ നമ്പറോ ഒന്നും വെളിപ്പെടുത്തേണ്ടതില്ല. എക്‌സൈസ് കണ്‍ട്രോള്‍ റൂമിലും ഇമെയില്‍ മുഖേനയും ലഭിക്കുന്ന പരാതികളില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍