UPDATES

ഐ എഫ്എഫ് കെ: ചിത്രങ്ങള്‍ റിസര്‍വ്വ് ചെയ്യാന്‍ വിപുലമായ സൗകര്യങ്ങള്‍

Avatar

അഴിമുഖം പ്രതിനിധി

വെള്ളിയാഴ്ച ആരംഭിക്കുന്ന ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ പ്രതിനിധികള്‍ക്ക് മുന്‍കൂട്ടി റിസര്‍വ് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ തയ്യാറായതായി ചലച്ചിത്ര അക്കാദമി അറിയിച്ചു. വെബ്‌സൈറ്റ്, മൊബൈല്‍ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, എസ് എം എസ് എന്നിവ വഴി സീറ്റുകള്‍ റിസര്‍വ് ചെയ്യാം. 

രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഉപയോഗിച്ച് ഐ എഫ് എഫ് കെ വെബ്‌സൈറ്റ് വഴി ലോഗിന്‍ ചെയ്തശേഷം അതിലെ റിസര്‍വേഷന്‍ ലിങ്ക് ഉപയോഗിച്ച് തിയതി തെരഞ്ഞെടുക്കാം. തുടര്‍ന്ന് ചിത്രം കണ്ടെത്തി റിസര്‍വ് ചെയ്യാം. റിസര്‍വ് ബട്ടനില്‍ വീണ്ടും അമര്‍ത്തിയാല്‍ റിസര്‍വേഷന്‍ ഉറപ്പാകും. ദിവസേനയുള്ള അഞ്ചു പ്രദര്‍ശനങ്ങളില്‍ നിന്നും മൂന്നു ചിത്രങ്ങള്‍ ഇങ്ങനെ റിസര്‍വ്വു ചെയ്യാനാകും. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വെബ്‌സൈറ്റ് വഴി റിസര്‍വ്വ് ചെയ്യുന്നതും ഇതേനടപടിക്രമം വഴിയാണ്. ഈ റിസര്‍വ്വേഷനുകള്‍ റദ്ദാക്കാന്‍ സൗകര്യമില്ല.  

 ഐഎഫ്എഫ്‌ കേരള എന്ന മൊബൈല്‍ ആപ്പ് വഴിയും റിസര്‍വേഷന്‍ സാധ്യമാണ്. ഡൗണ്‍ലോഡ് ചെയ്ത് ഇമെയിലും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം റിസര്‍വേഷന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് തീയതി തെരഞ്ഞെടുക്കണം. തുടര്‍ന്ന് പ്രദര്‍ശന സമയവും ചിത്രവും തെരഞ്ഞെടുത്ത് റിസര്‍വേഷന്‍ ബട്ടനില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ റിസര്‍വേഷന്‍ ഉറപ്പാക്കാം.

എസ് എം എസ് വഴി റിസര്‍വ് ചെയ്യുതിനുമുമ്പായി മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യണം. ഇതിനായി ഐ എഫ് എഫ് കെ പോര്‍ട്ടല്‍വെര്‍ഷനില്‍ ലോഗിന്‍ ചെയ്യണം. സിസ്റ്റംവഴി  മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷനു സന്ദേശം ലഭിക്കും. ഇല്ലെങ്കില്‍ ഇക്കാര്യം എഡിറ്റ് പ്രൊഫൈല്‍ വഴി ചെയ്യാം. അഞ്ചംഗ കോഡ് ഉപയോഗിച്ച് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാലെ ആ ഫോണ് ഉപയോഗിച്ച് റിസര്‍വ് ചെയ്യാനാകൂ. ഇക്കാര്യത്തില്‍ സഹായത്തിന് ടാഗോര്‍തീയറ്ററില്‍ പ്രത്യേകസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ മൊബൈലില്‍ നിന്നും 9446301234 എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ചാണ് റിസര്‍വ്വ് ചെയ്യേണ്ടത്. ഫോണിലേക്ക് കണ്‍ഫര്‍മേഷന്‍ മെസേജ് ലഭിക്കുതോടെ റിസര്‍വ്വേഷന്‍ നടപടികള്‍ പൂര്‍ത്തിയാകും. കൈരളി, കലാഭവന്‍, ന്യൂ, ടാഗോര്‍ തിയറ്ററുകളില്‍ ഇതിന് ഹെല്‍പ്പ് ഡസ്‌കുകളുടെ സഹായം ലഭ്യമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍