UPDATES

എഡിറ്റര്‍

പ്രമേഹരോഗികള്‍ക്ക് ആശ്വാസ വാര്‍ത്ത

Avatar

അഴിമുഖം പ്രതിനിധി

പ്രമേഹ രോഗികളുടെ ചികിത്സാ ചെലവ് 60 ശതമാനം വരെ കുറയ്ക്കുന്ന പുതിയ മരുന്ന് ഇന്ത്യയിലുടന്‍ വിപണിയിലെത്തും. മുംബയിലെ ഗ്ലെന്‍മാര്‍ക് ഫാര്‍മ വിപണിയിലെത്തിക്കുന്ന മരുന്ന് വിലയുടെ കാര്യത്തില്‍ എതിരാളികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നതില്‍ സംശയമില്ല. ഒരു വര്‍ഷം പതിനായിരം രൂപയോളം ലാഭിക്കാന്‍ ഈ മരുന്ന് രോഗിയെ സഹായിക്കും. ടെനെലിഗ്‌ലിപ്ടിന്‍ എന്ന ഈ മരുന്നിന്റെ ഒരു ദിവസത്തെ ചെലവ് 20 രൂപയേ ആകുകയുള്ളൂ. വര്‍ഷം 7263 രൂപയും. മരുന്ന് വില്‍ക്കാനുള്ള അനുമതി നിയന്ത്രണ അധികൃതരില്‍ നിന്ന് ലഭിച്ചു. ഇപ്പോള്‍ വിപണിയിലുള്ള ഈ ശ്രേണിയിലെ മരുന്ന് ബഹുരാഷ്ട്ര കമ്പനികള്‍ ഇറക്കുമതി ചെയ്യുകയാണ്. കൂടുതല്‍ പ്രാദേശിക കമ്പനികള്‍ വിപണിയിലെത്തുന്നതോടെ വിലയിലും കുറവുണ്ടാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

കൂടുതല്‍ വായനയ്ക്ക്

http://timesofindia.indiatimes.com/home/science/New-medicine-could-help-diabetics-save-Rs-10000-per-year/articleshow/47660720.cms 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍