UPDATES

എഡിറ്റര്‍

ലോക ജനസംഖ്യയില്‍ ഇന്ത്യ ഒന്നാമതാകും എന്ന് പഠനം

Avatar

വിവിധ സര്‍വകലാശാലകളിലെ ജനസംഖ്യാ ശാസ്ത്രജഞന്‍മാരും ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ വിഭാഗവും ഒരു സയന്‍സ് മാഗസിനില്‍ പ്രസിദ്ധീകരിച്ച പേപ്പറില്‍ പറയുന്നത് ലോക ജനസംഖ്യ ക്രമാതീതമായി വര്‍ദ്ധിക്കുകയാണെന്നാണ്. പ്രോബാബ്ലിസ്റ്റിക് സ്റ്റാറ്റിസ്റ്റിക് രീതിയില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം 2100 ആകുമ്പോഴേകക്കും ലോകത്തെ ജനസംഖ്യ 9.6 ബില്യണും 12.3 ബില്യണും ഇടയിലെത്തുമത്രേ. കണക്കുക്കൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടുള്ള ഈ വര്‍ദ്ധനവ് ലോകം ഭാവിയെക്കുറിച്ച് ഉണ്ടാക്കിയ കാഴ്ചപ്പാടുകളെല്ലാം തകര്‍ക്കുന്നതാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് അനിയന്ത്രിതമായ രീതിയില്‍ ജനസംഖ്യാ വര്‍ദ്ധനവ് സംഭവിക്കുന്നത്. ഇന്ത്യയായിരിക്കും ലോകത്തെ ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യം എന്നാണ് പഠനം പ്രവചിക്കുന്നത്. ഈ പഠന റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വിശദമായ വായനയ്ക്ക് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

http://news.nationalgeographic.com/news/2014/09/140918-population-global-united-nations-2100-boom-africa/

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍