UPDATES

നെടുങ്കണ്ടത്തേത് കസ്റ്റഡി മരണം തന്നെയെന്ന് ക്രൈംബ്രാഞ്ചിന്റെ സ്ഥിരീകരണം, അനധികൃത കസ്റ്റഡിയെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്കും വിവരമുണ്ടായിരുന്നു

പൊലീസിനെ വെട്ടിലാക്കി കൂടുതല്‍ വെളിപ്പെടുത്തലുകള്‍

നെടുങ്കണ്ടത്ത് രാജ്കുമാര്‍ മരിച്ചത് പൊലീസിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരികരിച്ചതായി റിപ്പോര്‍ട്ട് . സ്‌റ്റേഷനിലെ രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതില്‍ രാജ്കുമാറിന്റെ കസ്റ്റഡി അന്യായമായിരുന്നുവെന്നും ക്രൈംബ്രാഞ്ചിന്റെ പ്രഥമികാന്വേഷണത്തില്‍ കണ്ടെത്തിയാതായാണ് റിപ്പോര്‍ട്ട്.
അതിനിടെ രാജ്കുമാറിനെ നെടുങ്കണ്ടം സ്റ്റേഷനില്‍ നാല് ദിവസം കസ്റ്റഡിയില്‍ വെച്ചത് എസ്പിയ്ക്കും ഡിവൈഎസ്പിയ്ക്കും അറിയാമായിരുന്നുവെന്നും സൂചന. രാജ്കുമാറിന്റെ ആരോഗ്യ നില വഷളാവുകയാണെന്ന സ്‌പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് പൊലീസ് മേധാവികള്‍ അവഗണിച്ചതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു.

ഈ മാസം 13നും 14 നും രണ്ടുതവണയായി മേലുദ്യോഗസ്ഥര്‍ക്ക് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം രണ്ട് ദിവസം കൂടി രാജ്കുമാറിനെ കസ്റ്റഡിയില്‍ വെച്ചു. 16 നാണ് രാജ്കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്നുതന്നെ മജിസ്ട്രറ്റിന്റെ മുന്നില്‍ ഹാജരാക്കുകയും ചെയ്തു. രാജ്കുമാറിനെ കസ്റ്റഡിയില്‍ നിയമവിരുദ്ധമായി സൂക്ഷിച്ചത് കട്ടപ്പന ഡിവൈഎസ്പിയും ഇടുക്കി സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്ക് അറിയാമെന്ന വസ്തുതയിലേക്കാണ് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്ന വസ്തുതയോടെ പുറത്തുവരുന്നത്.

കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് നെടുങ്കണ്ടത്തെ പൊലീസുകാര്‍ക്കെതിരെ മാത്രമായി നടപടി ചുരുങ്ങുന്നുവെന്ന ഘട്ടത്തില്‍ ചില പൊലീസുകാര്‍ തന്നെയാണ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയതെന്നും മനോരമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നെടുങ്കണ്ടത്തെ എസ് ഐ ഉള്‍പ്പെടെയുള്ളവര്‍ എസ്പി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണിലേക്ക് രാജ്കുമാറിന്റെ ചിത്രങ്ങള്‍ അയച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ രാജ്കുമാറിന് ചികില്‍സ നല്‍കുന്നതില്‍ സബ് ജയില്‍ അധികൃതര്‍ വീഴ്ച വരുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

അതിനിടെ രാജ്കുമാറിന് ജയിലില്‍വെച്ചും മര്‍ദ്ദനമേറ്റതായി സഹതടവുകാരന്‍ വെളിപ്പെടത്തി. സുനില്‍ സുകുമാരനാണ് രാജ്കുമാറിനെ മര്‍ദ്ദിച്ചതായി വെളിപ്പെടുത്തിയത്. മരിക്കുന്നതിന്റെ തലേന്ന് നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് കരഞ്ഞുപറഞ്ഞിട്ടും ചികില്‍സ നല്‍കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. വേദന കൊണ്ട് കരഞ്ഞ രാജ്കുമാറിനെ പിറ്റേ ദിവസം പുലര്‍ച്ച എത്തിയ ഉദ്യോഗസ്ഥന്‍ അധിക്ഷേപിച്ചതായും അദ്ദേഹം പറഞ്ഞു. കേസില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കാശ്മീര്‍ പാകിസ്താന് കൊടുത്ത് ഹൈദരാബാദ് സ്വന്തമാക്കാമെന്ന് പറഞ്ഞത് പട്ടേല്‍, നിര്‍ദേശം തള്ളിയത് നെഹ്‌റു; ചരിത്രം പോലും പ്രതിരോധിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന് മേല്‍ അവസാന ആണിയുമടിച്ച്‌ അമിത് ഷാ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍