UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിജയ്‌ മല്ല്യയ്ക്കെതിരെ പുതിയ സാമ്പത്തികത്തട്ടിപ്പ്കേസ്

അഴിമുഖം പ്രതിനിധി

മദ്യ രാജാവ് വിജയ്‌ മല്ല്യയ്ക്കെതിരെ സാമ്പത്തികത്തട്ടിപ്പ് കേസ്. എന്‍ഫൊഴ്സ്മെന്റ് ഡയറക്ട്രേറ്റാണ് ഇന്ന് മല്ല്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഐഡിബിഐ ബാങ്കില്‍ നിന്നും വാങ്ങിയ  900 കോടി രൂപ വായ്പ തിരിച്ചടയ്ക്കുന്നതില്‍ പാളിച്ച വരുത്തിയതിനെത്തുടര്‍ന്നാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടാതെ അടുത്തിടെ നടന്ന സ്പിരിറ്റ്‌ ബിസിനസ് കൈമാറ്റത്തില്‍ ലഭിച്ച 515കോടി രൂപ വിനിയോഗിക്കുന്നതില്‍ നിന്നും വിലക്കിക്കൊണ്ട് ടെബ്റ്റ് റിക്കവറി ട്രിബ്യൂണലും മല്യയെ വിലക്കിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യവുമായി നിലനില്‍ക്കുന്ന കേസില്‍ തീരുമാനമാവാതെ ഈ തുകയില്‍ മല്യയ്ക്ക് അവകാശമുണ്ടാവില്ല. മല്യയെ അറസ്റ്റ് ചെയ്യുക, പാസ്സ്പോര്‍ട്ട് പിടിച്ചു വയ്ക്കുക കൂടാതെ ബിസിനസ് കൈമാറ്റത്തില്‍ ലഭിച്ച 515 കോടി രൂപയില്‍  ബാങ്കിന് അവകാശം നല്‍കുക എന്നിവയാണ്  ഇതില്‍ എസ്ബിഐ ഉന്നയിച്ചിരിക്കുന്ന മൂന്ന് ആവശ്യങ്ങള്‍. മാര്‍ച്ച് 28നാണ് ഈ കേസില്‍ അടുത്ത വിധിയുണ്ടാവുക. 

വിജയ് മല്യ എന്ന ‘പരമ ദരിദ്രന്‍’

     

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍