UPDATES

വിദേശം

ബ്രിട്ടന്‍ വിസ നയം പുതുക്കുന്നു: ഇന്ത്യകാര്‍ക്ക് തിരിച്ചടി

അഴിമുഖം പ്രതിനിധി

ബ്രിട്ടനില്‍ നടപ്പാക്കുന്ന പുതിയ വിസ നയം ഇന്ത്യകാര്‍ക്ക് തിരിച്ചടിയാകും. ബ്രിട്ടനിലും ഇന്ത്യയിലുമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനി ജീവനക്കാര്‍ക്കും മറ്റ് മേഖലകളില്‍ ജോലി തേടുന്നവര്‍കാര്‍ക്കുമായിരിക്കും പുതിയ വിസ നയം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടാവുക. കാരണം വിസയ്ക്കായി ഐസിടി (ഇന്‍ട്രാ-കമ്പനി ട്രാന്‍സ്ഫര്‍) സംവിധാനം ഉപയോഗിക്കുന്നത് 90 ശതമാനവും ഇന്ത്യക്കാരാണ്. നിലവിലെ ഐസിടി സംവിധാനത്തെ പൊളിച്ചെഴുത്തുന്നതാണ് ബ്രിട്ടന്റെ പുതിയ വിസ നയം.

കുടിയേറ്റ ഉപദേശക കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് വിസ നയത്തില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ അധികൃതര്‍ തീരുമാനിച്ചത്. പുതിയ മാറ്റമനുസരിച്ച് കുറഞ്ഞത് 30,000 പൗണ്ട് ശമ്പളം വാങ്ങുന്നവര്‍ക്ക് മാത്രമേ രണ്ടാം ശ്രേണിയിലെ കമ്പനികളിലെ സ്ഥലം മാറ്റത്തിന് (ഐസിടി) അപേക്ഷിക്കാനാകൂ. നേരത്തെ 20,800 പൗണ്ടായിരുന്നു ശമ്പള പരിധി. അനുഭവസമ്പത്തുള്ള ജീവനക്കാര്‍ക്ക് 25,000 പൗണ്ടും ബിരുദധാരികളായ ജീവനക്കാര്‍ക്ക് 23,000 പൗണ്ടുമാണ് വിസയ്ക്ക് അപേക്ഷിക്കാന്‍ വേണ്ട ശമ്പള പരിധി.

നവംബര്‍ 24-നു ശേഷമാണ് പുതിക്കിയ വിസ നയം നടപ്പിലാവുന്നത്. ഇന്ത്യന്‍ ജീവനക്കാര്‍ക്ക് പുറമെ യൂറോപ്യന്‍ യൂണിയനില്‍പ്പെടാത്ത ജോലിക്കാരെയും പുതിയ വിസ നയം ബാധിക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍