UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീറാമിനെതിരെ പഴുതടച്ച അന്വേഷണം, വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

കൃത്യസമയത്ത് രക്തപരിശോധന നടത്തുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും.

കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പഴുതടച്ച അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്യലഹരിയില്‍ അമിത വേഗതയിലാണ് ശ്രീറാം വാഹനമോടിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യം എല്ലാവര്‍ക്കും അറിയാം. കൃത്യസമയത്ത് രക്തപരിശോധന നടത്തുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും.

ശ്രീറാമിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിലും നിയമനടപടിയിലും വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. അത്തരത്തില്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്കെതിരെയും നടപടിയുണ്ടാകും.

മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ കുടുംബത്തെ സഹായിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ജോലിയുടെ ഭാഗമായി ഇത്തരത്തില്‍ യാത്ര ചെയ്യേണ്ടി വരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ ജോലിയുടെ സ്വഭാവമനുസരിച്ച് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ ആലോചിക്കുന്നുണ്ട്. അപകടകരമായ സാഹചര്യങ്ങളില്‍ റിപ്പോര്‍ട്ടിംഗ് നടത്തുന്നവരേയും ഇത്തരത്തില്‍ ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെപ്പറ്റി ആലോചിക്കും.

യൂണിവേഴ്‌സിറ്റി കോളേജിലെ മുന്‍ എസ്എഫ്‌ഐ നേതാള്‍ ഉള്‍പ്പെട്ട പരീക്ഷാ തട്ടിപ്പില്‍ പി എസ് സിയെ ന്യായീകരിച്ച് മുഖ്യമന്ത്രി. പി എസ് സിയുടെ സംവിധാനത്തിന് കുഴപ്പമൊന്നും ഇല്ലെന്നും ഇത് ഏതാനും പേര്‍ ചേര്‍ന്ന് നടത്തിയ കുറ്റകൃത്യമാണ് എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മന്ത്രിസഭാ തിരുമാനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍