UPDATES

പ്രളയം 2019

പൊന്നാനിയില്‍ നിന്നും താനൂരില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിന് ബോട്ടുമായി മത്സ്യത്തൊഴിലാളികള്‍ നിലമ്പൂരിലേയ്ക്ക്

മത്സ്യ തൊഴിലാളികളുടെ ആറ് ബോട്ടുകൾ താനൂരില്‍ നിന്ന് നിലമ്പൂരിലേക്ക് രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടു.

ചാലിയാര്‍ കരകവിഞ്ഞൊഴുകി നിലമ്പൂർ ടൗണിൽ വെള്ളമുയരുന്നു. 50 ഓളം കടകൾ വെള്ളത്തിൽ മുങ്ങി. നിലമ്പൂർ പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. ടൗണില്‍ രണ്ട് മീറ്ററിലധികം വെള്ളമുയർന്നു. കരുളായിയിൽ ഉരുൾപൊട്ടി. നിലമ്പൂരിൽ ശക്തമായ മഴ തുടരുകയാണ്. ജില്ലയിൽ നാളെയും റെഡ് അലർട്ട് തുടരും.

മത്സ്യ തൊഴിലാളികളുടെ ആറ് ബോട്ടുകൾ താനൂരില്‍ നിന്ന് നിലമ്പൂരിലേക്ക് രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടു. എന്‍ഡിആര്‍എഫ് (ദേശീയ ദുരന്ത പ്രതികരണ സേന) സംഘം രണ്ടായി തിരിഞ്ഞ് വാണിയമ്പുഴ ഭാഗത്തും നാടുകാണി ചുരത്തിലേക്കും പോയി. നാടുകാണി ചുരത്തിന്റെ പല ഭാഗങ്ങളിലും മണ്ണിടിഞ്ഞ് അപകടനിലയുണ്ടാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തിലും ഈ മേഖലകളില്‍ വലിയ നാശനഷ്ടമുണ്ടായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍