UPDATES

സിനിമാ വാര്‍ത്തകള്‍

ബഹിരാകാശ യാത്രികന്‍ രാകേഷ് ശര്‍മയായി ഷാറുഖ് എത്തുന്നു; ‘സാരേ ജഹാംസെ അച്ചാ’ അടുത്തവര്‍ഷം

രാകേഷ് ശര്‍മയായ ആമിര്‍ ഖാന്‍ വേഷമിടുമെന്നായിരുന്നു അദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ ബഹിരാകാശയാത്രികനായ രാകേശ് ശര്‍മയുടെ ജിവിതം സിനിമയാവുന്നു. ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാനാണ് ഇതിഹാസത്തെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാനുള്ള നിയോഗം. സാരെ ജഹാംസെ അച്ചാ എന്ന പേരിട്ടിട്ടുള്ള ചിത്രം അടുത്തവര്‍ഷം ആദ്യം തീയ്യറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

റോണി സ്‌ക്രൂവാല സിദ്ധാര്‍ഥ് റോയ് കപൂര്‍ എന്നിവര്‍ സംയുക്തമായി നിര്‍മിക്കുന്ന ചിത്രം മഹേഷ് മത്തായിയുടെ സംവിധാനത്തിലാണ് ഒരുങ്ങുന്നത്. ചിത്രത്തില്‍ ഭുമി പഠ്‌നേകര്‍ സുപ്രധാന വേഷത്തെ അവകതരിപ്പുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാകേഷ് ശര്‍മയായ ആമിര്‍ ഖാന്‍ വേഷമിടുമെന്നായിരുന്നു അദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആമിര്‍ ഖാന്‍ പിന്‍മാറിയതോടെയാണ് ചിത്രത്തില്‍ ഷാറുഖ് എത്തുന്നത്.

ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ പൈലറ്റായിരുന്നു ഇന്ത്യയിലെ അദ്യത്തെ ബഹിരാകാശ സഞ്ചാരിയായ രാകേഷ് ശര്‍മ. 1984 ഏപ്രില്‍ 2 ന് സോവിയറ്റ് യുനിയന്‍ വിക്ഷേപിച്ച സോയുസ് ടി-11 റോക്കറ്റിലാണ് രാകേഷ് ശര്‍മ തന്റെ ബഹിരാകാശ യാത്ര നടത്തുന്നത്. അദ്ദേഹം ഉള്‍പ്പെടെ മുന്നുപേരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍