UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അതിജീവനത്തിന്‍റെ കഴിഞ്ഞ വര്‍ഷങ്ങള്‍

Avatar

അമൃത വിനോദ് ശിവറാം

പ്രതീക്ഷാനിര്‍ഭരമായ ഒരു പുതുവര്‍ഷം കൂടി പിറന്നു വീണുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളെക്കാള്‍ പ്രത്യേകതയുള്ള മറ്റൊരു വര്‍ഷം. ബാര്‍ വിമുക്തമായ ന്യൂ ഇയര്‍ ആഘോഷമെന്ന പ്രത്യേകത കൂടി മലയാളികള്‍ക്ക് സമ്മാനിച്ചാണ് 2016ലേക്ക് നാം കടക്കുന്നത്. സമൂഹത്തിന് വന്ന മാറ്റങ്ങളില്‍ നമ്മെ കാത്തിരിക്കുന്നതില്‍ രോഗങ്ങളുടെ നീണ്ട നിരയും ഉണ്ടെന്ന വസ്തുത മറന്നുകൂട.

ബ്രെസ്റ്റ് ക്യാന്‍സറിനെ അതിജീവിച്ച റാന്നി സ്വദേശിയായ കുഞ്ഞമ്മ സ്റ്റീഫന് താന്‍ കടന്നുപോയ ക്യാന്‍സര്‍ അനുഭവങ്ങളെപ്പറ്റിയാണ് ഈ പുതു വര്‍ഷത്തില്‍ പറയാനുള്ളത്. എറണാകുളം പോര്‍ട്ട് ട്രെസ്റ്റ് ജീവനക്കാരിയായിരുന്ന കുഞ്ഞമ്മയെ ക്യാന്‍സര്‍ കീഴടക്കുന്നത് 2008-ലാണ്. റാന്നിയിലുള്ള ബന്ധുക്കളെ കാണാന്‍ പോയി തിരികെ എറണാകുളത്തുള്ള വീട്ടിലെത്തിയപ്പോള്‍ ക്ഷീണമനുഭവപ്പെട്ടു. സാധാരണ വരുന്ന നീരുവീഴ്ചയാണെന്ന് കരുതി. കൈകള്‍ക്കും തോളിനും വേദന കഠിമനമായി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വയം നടത്തിയ പരിശോധനയിലാണ് ബ്രസ്റ്റില്‍ ഗ്രോത്തുള്ളതായി കുഞ്ഞമ്മ കണ്ടെത്തിയത്. താമസിയാതെ തന്നെ എറണാകുളം മെഡിക്കല്‍ സെന്ററില്‍ നടത്തിയ ടെസ്റ്റില്‍ ക്യാന്‍സര്‍ സ്ഥിതീകരിക്കുകയും, അമൃത ഹോസ്പിറ്റലിലേക്ക് ചികിത്സ മാറ്റുകയും ചെയ്തു. തുടര്‍ന്ന് സര്‍ജറിയും കീമോയും നടത്തി. മുടിയൊക്കെ കൊഴിഞ്ഞപ്പോള്‍ ആളുകളെ നേരിടാന്‍ മടിതോന്നി. പിന്നീടതൊക്കെ ജീവിതത്തിന്റെ ഭാഗമായി. കീമോ എടുക്കുമ്പോള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ തരണം ചെയ്തത് ജീവിക്കണമെന്ന ശക്തമായ ആഗ്രഹമായിരുന്നെന്ന് കുഞ്ഞമ്മ പറയുന്നു. അങ്ങനെ രോഗത്തെ അതിജീവിക്കുകയും ചെയ്തു. വര്‍ഷത്തില്‍ ഒരു പ്രാവശ്യം നടത്തിയിരുന്ന ചെക്കപ്പ് ഇപ്പോള്‍ 2 വര്‍ഷത്തില്‍ ഒരിക്കലായി ഇപ്പോഴും തുടരുന്നു.

ക്യാന്‍സറാണെന്ന വാര്‍ത്ത ആദ്യം മാനസ്സികമായി തളര്‍ത്തിയെങ്കിലും കുടുംബം നല്‍കിയ പിന്‍തുണയോടെ രോഗത്തെ ധൈര്യമായി നേരിട്ടു.   ഇന്ന് വീട്ടിലെ എല്ലാ ജോലികളും ഒറ്റക്കാണ് താന്‍ ചെയ്യുന്നതെന്ന് കുഞ്ഞമ്മ പറയുന്നു. മാനസ്സിക ധൈര്യം രോഗത്തെ മരുന്നിനൊപ്പം ഫലപ്രദമായി ഉപയോഗിച്ച് രോഗത്തെ കീഴടക്കാം. രോഗം ഒന്നിന്റെയും അവസാനമല്ല. ശരിയായ സമയത്ത് കണ്ടത്തിയതാണ് രോഗത്തെ അകറ്റിനിര്‍ത്താന്‍ സഹായിച്ചത്. മാത്രവുമല്ല താന്‍ നന്നായി വായിക്കുന്ന ഒരാളാണ്. അതുകൊണ്ടു തന്നെ രോഗത്തെപ്പറ്റി ധാരണ ഉണ്ടായിരുന്നു. നേരത്തെ രോഗം തിരിച്ചറിയാന്‍ സഹായിച്ചത് അതാണ്.

രോഗമാണെന്നറിഞ്ഞപ്പോള്‍ തനിക്കെന്തെങ്കിലും സഭവിച്ചാല്‍ ഭര്‍ത്താവ് ഒറ്റപ്പെട്ടു പോകുമെന്ന ആധിയായിരുന്നു മനസ്സിലെന്ന് കുഞ്ഞമ്മ. മകന്‍ വിവാഹിതനായി ബഹറിനിലും മകള്‍ ഭര്‍ത്താവിന്റെ കുടുംബത്തിനൊപ്പവും താമസ്സിക്കുകയാണ്. ആറ് മാസത്തേക്കെങ്കിലും ജീവിതം നീട്ടിത്തരണമെന്നായിരുന്നു അന്ന് പ്രാര്‍ത്ഥിച്ചത്. എന്നാല്‍ ദൈവാനുഗ്രഹം കൊണ്ട് രോഗം ഭേദമായി.

2016-നെ പുതുജീവിതത്തിന്റെ എട്ടാം വര്‍ഷമായാണ് കുഞ്ഞമ്മ  കാണുന്നത്. മാത്രവുമല്ല മകന് വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷത്തിന് ശേഷം ജനിച്ച കുഞ്ഞിനെ കാണുവാനും ഭാഗ്യമുണ്ടായി. തങ്ങളുടെ ജീവിതത്തിലേക്ക് 2016 ലെത്തുന്ന മകന്റെ രണ്ടാമത്തെ കുഞ്ഞിനെക്കാണാന്‍, രോഗത്തെ കീഴടക്കിയ ആത്മ വിശ്വാസത്തോടെ ഈ മാസം ബഹറിനിലേക്ക് പറക്കാനൊരുങ്ങുകയാണ് അവര്‍. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍