UPDATES

വിദേശം

തിരഞ്ഞെടുപ്പ് ജയിക്കാനായി കാരുണ്യ പ്രവര്‍ത്തനം; ട്രംപിനും കുടുംബത്തിനും എതിരെ കേസെടുത്തു

സംഘടനയുടെ തലപ്പത്ത് പ്രവര്‍ത്തിക്കുന്നതില്‍നിന്ന് ട്രംപിനെയും മക്കളെയും വിലക്കിയ കോടതി ട്രംപ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഇതിനായി നിയമലംഘനങ്ങള്‍ നടത്തുകയും ചെയ്ത സംഭവത്തില്‍ ട്രംപ് ഫൗണ്ടേഷനെതിരെ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ കേസെടുത്തു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും കുടുംബത്തിന്റെയും സന്നദ്ധസംഘടനയാണ് ട്രംപ് ഫൗണ്ടേഷന്‍. ഫെഡറല്‍ നിയമങ്ങളുടെ ഗുരുതരമായ ലംഘനം നടന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്, മക്കളായ ഡോണള്‍ഡ് ജൂനിയര്‍, ഇവാങ്ക എന്നിവര്‍ക്കെതിരെ കേസെടുത്തട്ടുള്ളത്. നടപടികളുടെ ഭാഗമായി ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തില്‍നിന്ന് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ട്രംപിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും വേണ്ടി പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിജയിക്കുക എന്ന ലക്ഷ്യത്തോടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഇതിനായി നിയമങ്ങള്‍ വളച്ചൊടിക്കുകയും ചെയ്‌തെന്നാണ് കേസിലെ പ്രധാന ആരോപണം. സംഘടനയുടെ തലപ്പത്ത് പ്രവര്‍ത്തിക്കുന്നതില്‍നിന്ന് ട്രംപിനെയും മക്കളെയും വിലക്കിയ കോടതി ട്രംപ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനു പുറമെ 2.8 മില്യണ്‍ യു.എസ് ഡോളര്‍ പിഴയടയ്ക്കാനും ഉത്തരവില്‍ പറയുന്നു.

എന്നാല്‍ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ പ്രവര്‍ത്തിക്കുന്നത് ഡെമോക്രാറ്റുകളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് ട്രംപ് ട്വിറ്ററില്‍ ആരോപിച്ചു. ട്രംപ് ഫൗണ്ടേഷനെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും ട്രംപ് ട്വീറ്റില്‍ പറയുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍