UPDATES

എഡിറ്റര്‍

പരോളില്‍ ഇറങ്ങിയ ലൈംഗിക കുറ്റവാളികള്‍ പോക്കീമോന്‍ കളിക്കണ്ട

Avatar

പരോളില്‍ ഇറങ്ങിയിട്ടുള്ള ലൈംഗിക കുറ്റവാളികളെ പോക്കിമോന്‍ ഗോ കളിക്കുന്നതില്‍ നിന്നും വിലക്കാനൊരുങ്ങുകയാണ് ന്യൂയോര്‍ക്ക്. പോക്കിമോന്‍ കളിക്കുന്നത് അവരുടെ പരോള്‍ ലംഘനം ആണെന്നും അധികൃതര്‍ പറയുന്നു.

ഗൂഗിള്‍ മാപ്പും നിന്‍റെന്‍റോയിലെ പോക്കിമോന്‍ ജീവികളും ഉള്‍പ്പെട്ട ഒഗ്മെന്‍റഡ് റിയാലിറ്റി ഗെയിം കളിക്കുന്നതിനായി പല സ്ഥലങ്ങളിലൂടെയും നടക്കേണ്ടതുണ്ട്. ഗെയിം കളിക്കുന്ന പലരും കളിയില്‍ മുഴുകി പരിചയമില്ലാത്ത സ്ഥലങ്ങളില്‍ എത്തിപ്പെട്ട വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ആണ് ഈ തീരുമാനം.

പോക്കിമോനെ പിടിക്കാന്‍ ചെല്ലുന്നത് പരോളില്‍ ഇറങ്ങിയ ലൈംഗിക കുറ്റവാളികളുടെ സമീപ പ്രദേശങ്ങളില്‍ ആണെങ്കില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാനായാണ് ന്യൂയോര്‍ക്ക് അധികൃതര്‍ പോക്കിമോന്‍ ഗോ ഗെയിമിന്റെ നിര്‍മ്മാതാക്കളെ ഈ ആവശ്യവുമായി സമീപിക്കുന്നത്.

ജൂലൈയില്‍ പുറത്തിറങ്ങിയ ഗെയിമിന് യുഎസില്‍ ഇതിനകം രണ്ടു കോടിയിലധികം ഉപയോക്താക്കളുണ്ട്. 13 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്കേ ഗെയിം കളിക്കാന്‍ അനുവാദം ഉള്ളെങ്കിലും കുട്ടികളുടെ സുരക്ഷയെ കരുതിയാണ് ഇത്തരം ഒരു തീരുമാനം എന്ന് ന്യൂയോര്‍ക്ക് അധികൃതര്‍ അറിയിച്ചു.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/Z05ZLO

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍