UPDATES

കായികം

കിവീസിന്റെ വന്‍ തിരിച്ചു വരവ്; ഇന്ത്യക്ക് ദയനീയ പരാജയം

10 ഓവറില്‍ നാല് മെയ്ഡന്‍ ഓവറുകളടക്കം 21 റണ്‍സ് വിട്ടുകൊടുത്താണ് ബോള്‍ട്ട് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.

ഏകദിന പരമ്പരയില്‍ ആദ്യ മൂന്ന് ഏകദിനങ്ങളും പരാജയപ്പെട്ട ന്യുസിലാന്‍ഡ് അവസാന ഏകദിനത്തില്‍ വന്‍ തിരിച്ചു വരവ് നടത്തിയപ്പോള്‍ ഇന്ത്യക്ക് ദയനീയ പരാജയം. ഇന്ത്യക്കെതിരെ കിവീസ് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് നേടിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 92ല്‍ ചുരുട്ടിക്കെട്ടിയ കിവികള്‍ 14.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ജയം സ്വന്തമാക്കുകയായിരുന്നു. ഗപ്റ്റിലിനെയും(14) വില്യംസണിനെയും(11) നഷ്ടമായെങ്കിലും ടെയ്ലറും(37) നിക്കോള്‍സും(30) കിവികള്‍ക്ക് അനായാസ ജയം സമ്മാനിക്കുകയായിരുന്നു. ഭുവിയാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടടക്കമുള്ള കിവീസ് ബൗളര്‍മാര്‍ സംഹാരതാണ്ഡവം പുറത്തെടുത്തപ്പോള്‍ നാലാം ഏകദിനത്തില്‍ ഇന്ത്യ 30.5 ഓവറില്‍ 92 റണ്‍സില്‍ പുറത്തായി. വാലറ്റത്ത് 18 റണ്‍സെടുത്ത് പൊരുതിയ യുസ്വേന്ദ്ര ചാഹലാണ് ടോസ് സ്‌കോറര്‍. നാല് പേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ബോള്‍ട്ട് 10 ഓവറില്‍ 21 റണ്‍സിന് അഞ്ചും ഗ്രാന്‍ഡ്ഹോം 26ന് മൂന്നും വിക്കറ്റ് വീഴ്ത്തി. ആഷിലും നീഷാനും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

മല്‍സരത്തില്‍ 55 റണ്‍സിനിടെ എട്ടു വിക്കറ്റ് നഷ്ടമായി. 200-ാം ഏകദിനം കളിക്കാനിറങ്ങിയ ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ (23 പന്തില്‍ ഏഴ്), സഹ ഓപ്പണര്‍ ശിഖര്‍ ധവാന്‍ (20 പന്തില്‍ 13), അമ്ബാട്ടി റായുഡു (പൂജ്യം), ദിനേഷ് കാര്‍ത്തിക് (പൂജ്യം), അരങ്ങേറ്റ മല്‍സരം കളിക്കുന്ന ശുഭ്മാന്‍ ഗില്‍ (ഒന്‍പത്), കേദാര്‍ ജാദവ് (ഒന്ന്), ഭുവനേശ്വര്‍ കുമാര്‍ (ഒന്ന്), ഹാര്‍ദിക് പാണ്ഡ്യ (16) എന്നിവരാണ് പുറത്തായത്. ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 10 ഓവറില്‍ നാല് മെയ്ഡന്‍ ഓവറുകളടക്കം 21 റണ്‍സ് വിട്ടുകൊടുത്താണ് ബോള്‍ട്ട് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍