UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗാന്ധി ദർശൻ അന്തർദേശീയ പുരസ്‌കാരം ദലൈലാമയ്ക്ക്, പിണറായി വിജയൻ മികച്ച മുഖ്യമന്ത്രി

അന്തർദേശീയ പുരസ്കാരം മൂന്നു ലക്ഷം രൂപയുടേതും, ദേശീയ പുരസ്‌കാരങ്ങൾ ഒരു ലക്ഷം രൂപയുടേതുമാണ്.

രാജ്യത്തെ മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ഗ്ലോബൽ ഫൗണ്ടേഷന്റെ ഗാന്ധിദർശൻ അവാർഡ്‌ കേരള മുഖ്യമന്ത്രി പിണറായി വിജയന്‌. ഗാന്ധി ദർശൻ അന്തർദേശീയ പുരസ്‌ക്കാരം തിബറ്റ്‌ ആത്‌മീയ ആചാര്യൻ ദലൈയ്‌ലാമക്ക്‌ സമ്മാനിക്കും. ഫൗണ്ടേഷൻ ഭാരവാഹികൾ തിരുവനന്തപുരത്ത്‌ വാർത്തസമ്മേളനത്തിലാണ്‌ അവാർഡുകൾ പ്രഖ്യാപിച്ചത്‌.

ജസ്‌റ്റിസ്‌ കെ ടി തോമസ്‌, മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ പിഡിടി ആചാരി എന്നിവടങ്ങിയ ജൂറിയാണ്‌ അവാർഡ്‌ ജേതാക്കളെ നിർണയിച്ചത്‌.

കേന്ദ്രമന്ത്രി അരുൺ ജെയ്‌റ്റിലിക്കാണ്‌ മികച്ച പാർലമെന്റേറിയനുള്ള അവാർഡ്‌, മാർ ക്രിസോസ്‌റ്റം മെത്രാപൊലീത്ത , ശ്രീ ശ്രീ രവിശങ്കർ, ( (സ്പിരിച്വൽ സർവീസ് അവാർഡ്) ലക്ഷ്‌മികുട്ടിയമ്മ (മാനുഷസേവനം).., ഡോ. ടി കെ ജയകുമാർ (മെഡിക്കൽ സർവീസ് ), എം എ യുസഫലി, ബി ആർ ഷെട്ടി, ബി ഗോവിന്ദൻ(ബിസിനസ്), ജോസഫ്‌ പുലിക്കുന്നേൽ( മരണാനന്തര പുരസ്‌ക്കാരം) എന്നിവരും വിവിധമേഖലകളിൽ അവർഡിനർഹരായി.

അന്തർദേശീയ പുരസ്കാരം മൂന്നു ലക്ഷം രൂപയുടേതും, ദേശീയ പുരസ്‌കാരങ്ങൾ ഒരു ലക്ഷം രൂപയുടേതുമാണ്. ഫെബ്രുവരി 27-ന് ബെംഗളൂരുവിലും മാർച്ച് 4-ന് ഡൽഹിയിലും സമ്മേളനങ്ങളുണ്ടാകും. ഈ സമ്മേളനങ്ങളിലാണ് പുരസ്‌കാരദാനമെന്ന് ഗാന്ധി ഗ്ലോബൽ ഫൗണ്ടേഷൻ ഭാരവാഹികളായ ആറ്റിങ്ങൽ വിജയകുമാർ, ജേക്കബ് കുര്യാക്കോസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍