UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൗന്ദര്യം ഇല്ല, ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നു

തമിഴ്‌നാട്ടിലാണു സംഭവം

തമിഴ്‌നാട്ടിലെ കൂഡല്ലൂരില്‍ 22 കാരിയായ നവവധു ഭര്‍ത്താവിനെ അരകല്ലിനു തലയ്ക്കടിച്ചു കൊന്നു. സുഹൃത്തുക്കളും ബന്ധുക്കളും ഭര്‍ത്താവിനു സൗന്ദര്യം പോരെന്നും തനിക്കു ചേരുന്ന ആളെന്നും പരിഹസിച്ചതില്‍ പ്രകോപിതയായാണു കൊലപാതകം നടത്തിയത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ചയേ ആയിട്ടുള്ളു.

ഭര്‍ത്താവ് സുന്ദരനല്ലെന്ന തോന്നല്‍ ഉണ്ടായതോടെ 22 കാരി 20 കാരനായ ഭര്‍ത്താവിനോട് സ്ഥിരം കലഹം ഉണ്ടാക്കുമായിരുന്നു. ഇന്നലെ രാത്രിയോടെ ഇവര്‍ തമ്മില്‍ വീണ്ടും കലഹം ഉണ്ടാവുകയും ഇതിനിടയില്‍ അരകല്ലെടുത്ത് ഭര്‍ത്താവിന്റെ തലയ്ക്കടിക്കുകയുമായിരുന്നു. ഭര്‍ത്താവ് മരിച്ചെന്ന് ഉറപ്പായതോടെ ഭാര്യ തന്റെ ഭര്‍ത്താവിനെ ആരോ കൊലപ്പെടുത്തിയെന്നു പറഞ്ഞു നിലവിളിയുമായി വീടിനു പുറത്തുവന്നു. എന്നാല്‍ പൊലീസ് എത്തി നടത്തിയ അന്വേഷണത്തില്‍ പ്രതി ഭാര്യ തന്നെയാണെന്നു കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയും കൊലയ്ക്കുള്ള കാരണവും പൊലീസിനോടു വെളിപ്പെടുത്തുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഒരാഴ്ച ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

അഴിമുഖം പ്രതിനിധി

അഴിമുഖം പ്രതിനിധി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍