UPDATES

അദ്ധ്യാപകര്‍ക്ക് കുറഞ്ഞ വേതനം നല്‍കിയില്ലെങ്കില്‍ സ്കൂള്‍ ഉടമയ്ക്ക് ഒരു വര്‍ഷം തടവ്

സംസ്ഥാനത്തെ അണ്‍ എയ്ഡഡ് മേഖലയിലെ തൊഴില്‍ ചൂഷണം തടയുകയാണ് ലക്ഷ്യം

സംസ്ഥാനത്തെ അണ്‍ എയ്ഡഡ് മേഖലയില്‍ അദ്ധ്യാപകര്‍ അനുഭവിക്കുന്ന തൊഴില്‍ ചൂഷണത്തിന് അറുതിയാവുന്നു. അദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന കുറഞ്ഞ വേതനം നല്‍കാത്ത സ്കൂള്‍ ഉടമകളെ ശിക്ഷിക്കുന്നതിനുള്ള ബില്ലാണ് തയ്യാറാകുന്നത്. കുറഞ്ഞ വേതനം നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഒരു വര്‍ഷം വരെ തടവും 25,000 രൂപ പിഴയുമാണ് ബില്‍ ശുപാര്‍ശ ചെയ്യുന്നത്.

സംസ്ഥാനത്തെ അണ്‍ എയ്ഡഡ് മേഖലയില്‍ മൂവായിരത്തിലധികം അദ്ധ്യാപകര്‍ ഉണ്ടെന്നാണ് കണക്ക്. ഒട്ടുമിക്ക സ്കൂളുകളും വളരെ തുച്ഛമായ ശമ്പളമാണ് ഈ അദ്ധ്യാപകര്‍ക്ക് നല്‍കുന്നത്. ആരെങ്കിലും കൂടുതല്‍ വേതനം ആവശ്യപ്പെട്ടാല്‍ പിരിച്ചുവിടലും ഭീഷണികളും കൊണ്ട് ഒതുക്കി തീര്‍ക്കാനാണ് മാനേജ്മെന്‍റുകള്‍ ശ്രമിക്കാറ്.

അദ്ധ്യാപകര്‍ക്ക് ഓവര്‍ ടൈം ജോലിക്ക് അധിക വേതനം നല്‍കണമെന്നും ബില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. കൂടാതെ കാലാകാലങ്ങളില്‍ വേതനം പുതുക്കി നല്‍കുന്നതിനുള്ള അധികാരം സര്‍ക്കാരിനായിരിക്കും. ശമ്പളം ബാങ്ക് എക്കൌണ്ടുകള്‍ വഴി നല്‍കണമെന്നും നിര്‍ദേശമുണ്ട്.

ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് ആലോചിക്കുന്നത്. ബില്‍ ഉടനെ നിയമമാകുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു.

അണ്‍ എയ്ഡഡ് മേഖലയിലെ തൊഴില്‍ ചൂഷണം സംബന്ധിച്ചു നിരവധി പരാതികളാണ് വിദ്യാഭ്യാസ വകുപ്പിന് മുന്‍പാകെ എത്തിയിട്ടുള്ളത്. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് ബില്‍ വേഗത്തില്‍ അവതരിപ്പ്ക്കാനുള്ള തീരുമാനം വകുപ്പ് കൈക്കൊണ്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍