UPDATES

വൈറല്‍

ചോദ്യം ചോദ്യം ചോദ്യം.. ഉത്തരം.. ഓ ആര്‍ക്ക് വേണം: അര്‍ണാബ് ഗോസ്വാമിയെ കളിയാക്കി ന്യൂസ് 18 ടീം/വീഡിയോ

എന്റെ ഷോയിലേക്ക് സ്വാഗതം, എന്റെ ഷോയെന്നാല്‍ എന്റെ മാത്രം ഷോ.. എന്റെ തല, എന്റെ ഫുള്‍ ഫ്രെയിം

ടെലവിഷന്‍ അവതാരകനും റിപ്പബ്ലിക് ടിവി തലവനുമായ അര്‍ണാബ് ഗോസ്വാമിയെ പരിഹസിച്ച് ന്യൂസ് 18 ടീമിന്റെ വീഡിയോ ട്രോള്‍. ന്യൂസ് 18നില്‍ സംപ്രേഷണം ചെയ്യുന്ന ഗോപ്യം എന്ന ആക്ഷേപഹാസ്യ പരിപാടിയിലാണ് അര്‍ണാബിനെ പരിഹസിച്ചിരിക്കുന്നത്.

കേരളത്തില്‍ നിന്നുള്ള എംപി എംബി രാജേഷിനെ റിപ്പബ്ലിക് ചാനലിലെ ചര്‍ച്ചയില്‍ ക്ഷണിച്ചുവരുത്തി അപമാനിച്ചിരുന്നു. അര്‍ണാബിനെ ചോദ്യം ചെയ്ത് രാജേഷ് കത്തുമയച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്നത്തെ ഗോപ്യമെന്ന് വ്യക്തമാക്കിയാണ് ന്യൂസ് 18ന്‍ പ്രമോ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അര്‍ണാബിന്റെ ശൈലിയില്‍ വാര്‍ത്ത അവതാരകനായി ഗോപീകൃഷ്ണനും ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തുന്ന രാജേഷായി ലല്ലുവുമാണ് എത്തുന്നത്.

സൗണ്ട് റെക്കോഡിസ്റ്റുകളോട് തന്റെ ശബ്ദം മാത്രം പുറത്തേക്ക് വരുന്ന വിധത്തില്‍ റെക്കോഡ് ചെയ്യാന്‍ ആവശ്യപ്പെടുന്ന ഗോപീകൃഷ്ണനെയാണ് ആദ്യം കാണുന്നത്. പിന്നീട് ‘എന്റെ ശബ്ദം, എന്റെ തല’ എന്ന് സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാറിനെ അനുകരിച്ച് പറയുന്നു. ഇതിനിടെ ‘ഉര്‍വശി തിയറ്ററിലെ പ്രധാന നടനും മുതലാളിയുമായ’ എന്ന് വീഡിയോയില്‍ എഴുതിക്കാണിക്കുന്നുമുണ്ട്. ‘എന്റെ ഷോയിലേക്ക് സ്വാഗതം, എന്റെ ഷോയെന്നാല്‍ എന്റെ മാത്രം ഷോ.. എന്റെ തല, എന്റെ ഫുള്‍ ഫ്രെയിം. ഒരുപാട് ചോദ്യങ്ങള്‍ ഞാന്‍ ചോദിക്കും ആ ചോദ്യങ്ങളുടെയൊന്നും ഉത്തരം എനിക്കറിയില്ല. പക്ഷെ രാജ്യം ആ ഉത്തരം കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്നുവെന്ന് നിങ്ങള്‍ മനസിലാക്കണം’ എന്നാണ് ഷോയുടെ തുടക്കമായി പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍