UPDATES

ട്രെന്‍ഡിങ്ങ്

അഫ്സ്പ; ഗവര്‍ണ്ണര്‍ കൈമാറിയ ബിജെപി നിവേദനത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇന്ന്

കണ്ണൂര്‍ രാമന്തളിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ടതിന് പിന്നാലെ അഫ്സ്പ നടപ്പിലാക്കണം എന്നാവശ്യവുമായി ബിജെപി നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു

സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന ആംഡ് ഫോഴ്സ് സ്പെഷ്യല്‍ പവര്‍ ആക്ട് (അഫ്സ്പ) കണ്ണൂരില്‍ നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് ബിജെപി ഗവര്‍ണ്ണര്‍ പി സദാശിവത്തിന് നല്കിയ നിവേദനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മറുപടി നല്‍കും.

കണ്ണൂര്‍ രാമന്തളിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ടതിന് പിന്നാലെ അഫ്സ്പ നടപ്പിലാക്കണം എന്നാവശ്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഒ. രാജഗോപാല്‍ എം എല്‍ എയും രംഗത്ത് എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തൊട്ടടുത്ത ദിവസം തന്നെ ബിജെപിയുടെ നിവേദനം ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ബിജുവിന്റെയും കോട്ടയത്ത് ബിജെപി ഗ്രാമ പഞ്ചായത്ത് അംഗങ്ങളെയും ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുക, കണ്ണൂരില്‍ സമാധാന അന്തരീക്ഷം നടപ്പിലാക്കുക, അഫ്സ്പ നടപ്പിലാക്കുക എന്നിവയാണ് ബിജെപിയുടെ നിവേദനത്തിലെ പ്രധാന ആവശ്യങ്ങള്‍.

നിവേദനം കിട്ടിയ ഉടന്‍ തന്നെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ സര്‍ക്കാരിന് കൈമാറുകയും ചെയ്തു. എന്നാല്‍ പിണറായി വിജയന് നിവേദനം കൊടുക്കാന്‍ ഒരു ഇടനിലക്കാരന്റെ ആവശ്യം ബിജെപിക്കില്ലെന്നും ഗവര്‍ണ്ണര്‍ ഇറങ്ങിപ്പോകണം എന്നൊക്കെയുള്ള കടുത്ത വിമര്‍ശനങ്ങളുമായി ചില ബിജെപി നേതാക്കള്‍ രംഗത്ത് എത്തിയതോടെ വിഷയം ചൂടുപിടിച്ചു.

ഗവര്‍ണ്ണറെ ഉപയോഗിച്ച കേന്ദ്ര ഇടപെടല്‍ നടത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ ആരോപിച്ചിരുന്നു. ഭരണഘടനപരമായി ഗവര്‍ണ്ണര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത് എന്നും കോടിയേരി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍