UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൂന്നാറില്‍ സർക്കാർ ഭൂമിയിൽ കാലങ്ങളായി സ്ഥിതി ചെയ്യുന്ന ആരാധനാലയങ്ങൾക്ക് പട്ടയം നൽകണമെന്ന് മതമേലദ്ധ്യക്ഷന്മാര്‍

അതോടൊപ്പം അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത് മതവികാരങ്ങളെ ഹനിക്കുന്ന തരത്തിലാകരുത്

മൂന്നാറിലെ സർക്കാർ ഭൂമിയിൽ കാലങ്ങളായി സ്ഥിതി ചെയ്യുന്ന വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾക്ക് പട്ടയം നൽകണമെന്ന ആവശ്യവുമായി മതമേലധ്യക്ഷന്മാർ. ഇന്ന് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത മതമേലദ്ധ്യക്ഷന്മാരുടെ യോഗത്തിലാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്.

അതോടൊപ്പം അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത് മതവികാരങ്ങളെ ഹനിക്കുന്ന തരത്തിലാകരുത് എന്നും മതനേതാക്കള്‍ ആവശ്യപ്പെട്ടു. കൈയ്യേറ്റങ്ങൾക്കു വേണ്ടി മതചിഹ്നങ്ങൾ ഉപയോഗിക്കുന്നതിനെ അനുകൂലിക്കുന്നില്ല.

മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന സർക്കാർ നടപടിക്ക് മതമേലദ്ധ്യക്ഷന്മാര്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, കുടിയേറ്റ കർഷകർക്ക് പട്ടയം നൽകുന്ന നടപടി വേഗത്തിലാക്കണമെന്നും ആവശ്യം ഉയര്‍ന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍