UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അതിരപ്പിള്ളി പദ്ധതി ഇനി നടപ്പില്ലെന്ന് മന്ത്രി എം എം മണി

പദ്ധതിയെ സംബന്ധിച്ചു ഇടതു മുന്നണിയില്‍ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്

അതിരപ്പിള്ളി പദ്ധതി ഇനി നടപ്പില്ലെന്ന് മന്ത്രി എം എം മണി. പദ്ധതിയെ സംബന്ധിച്ചു ഇടതു മുന്നണിയില്‍ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കൂടാതെ പ്രതിപക്ഷത്തിനും പരിസ്ഥിതിവാദികള്‍ക്കും ഈ കാര്യത്തില്‍ എതിര്‍പ്പാണ്. പാലക്കാട് കെ എസ് എ ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ ചെറുകിട ജല വൈദ്യുത പദ്ധതികള്‍ നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പാലക്കാട്, ഇടുക്കി ജില്ലകളില്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യും. അതുപോലെ കായംകുളം താപവൈദ്യുതി നിലയം എങ്ങനെ കൂടുതല്‍ ഫലപ്രദമായി സംസ്ഥാനത്തിന് ഉപയോഗിക്കാം എന്ന കാര്യവും ആലോചിക്കും എന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു.

Avatar

അഴിമുഖം പ്രതിനിധി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍