UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തീവണ്ടിയാത്രയ്ക്കിടെ 12 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; റെയില്‍വേ കാന്റീന്‍ ജീവനക്കാരന്‍ അറസ്റ്റില്‍

കൊച്ചുവേളി-യശ്വന്ത്പൂര്‍ എക്സ്പ്രസ്സില്‍ ആയിരുന്നു സംഭവം

തീവണ്ടിയാത്രയ്ക്കിടെ 12 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അസം സ്വദേശിയെ അറസ്റ്റ് ചെയ്തു. കോട്ടയം റെയിവേ കാന്റീന്‍ ജീവനക്കാരനായ ഹരുണ്‍ റോഷിദിനെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചുവേളി-യശ്വന്ത്പൂര്‍ എക്സ്പ്രസ്സില്‍ തിങ്കളാഴ്ച ആയിരുന്നു സംഭവം.

ശുചിമുറിയിലേക്ക് പോയ പെണ്‍കുട്ടിയെ വാതിലിനരില്‍ നിന്നിരുന്ന ഇയാള്‍ കടന്നു പിടിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. കൊല്ലത്ത് നിന്നും ബംഗ്ലൂര്‍ക്ക് പോവുകയായിരുന്നു കുടുംബം.

കുട്ടി പറഞ്ഞ വിവരം വെച്ചു ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ബന്ധുക്കള്‍ ഐഡന്‍റിറ്റി കാര്‍ഡ് പിടിച്ചെടുത്തതോടെ ഇയാള്‍ വണ്ടിയില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് കോട്ടയം റെയിവേ സ്റ്റേഷന്‍ പരിസരത്ത് വെച്ചു പ്രതിയെ പിടികൂടി.

കോട്ടയം ജുഡീഷ്യല്‍ ഫാസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍