UPDATES

ട്രെന്‍ഡിങ്ങ്

സിപിഎം ‘അക്രമം’ തുടര്‍ന്നാല്‍ വീടുകളില്‍ കയറി കണ്ണു കുത്തിപ്പൊട്ടിക്കുമെന്ന് ബിജെപി നേതാവ്

ബിജെപി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണെന്നും വേണമെങ്കില്‍ കേരള സര്‍ക്കാരിനെ പിരിച്ചു വിടുമെന്നും സരോജ് സരോജ് പാണ്ഡെ

തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ ഭീഷണിയുയര്‍ത്തിയാല്‍ കേരളത്തിലെ സി.പി.എം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി അവരുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കുമെന്ന് ബി.ജെ.പി നേതാവ്. ബി.ജെ.പി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണെന്നും കേരളത്തിലേയും ബംഗാളിലേയും സര്‍ക്കാരുകളെ വേണമെങ്കില്‍ പിരിച്ചു വിടുമെന്നും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ എം.പിയുമായ സരോജ് പാണ്ഡെ അവകാശപ്പെട്ടു.

കേരളത്തില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടത്തുന്ന ‘ജനരക്ഷാ യാത്ര’യുടെ പ്രധാന ഉദ്ദേശം, സി.പി.എം പ്രവര്‍ത്തകര്‍ ഇനിയും തങ്ങളുടെ പ്രവര്‍ത്തകരെ ലക്ഷ്യം വയ്ക്കാനാണ് ഉദ്ദേശമെങ്കില്‍ വീടുകളില്‍ കയറി അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയാണെന്ന് അവര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഛത്തീസ്ഗഡില്‍ നിന്നുള്ള നേതാവായ പാണ്ഡെ മഹിളാ മോര്‍ച്ച മുന്‍ പ്രസിഡന്റും എം.പിയും എം.എല്‍.എയും ദുര്‍ഗിലെ മേയറുമായിരുന്നു.

“ഇന്ത്യയിലെ മാത്രമല്ല. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ഞങ്ങള്‍. ഞങ്ങള്‍ക്ക് 11 കോടി പ്രവര്‍ത്തകരുണ്ട്. കേരളത്തില്‍ ഇതുവരെ 300 പേര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. 20, 22, 25 വയസുള്ള പ്രവര്‍ത്തകരെയൊക്കെയാണ് അവര്‍ കൊല്ലുന്നത്. എല്ലാവര്‍ക്കും തങ്ങളുടെ ഭാഗം പറയാന്‍ അവകാശമുണ്ട്. രാഷ്ട്രീയത്തിന്റെ കാര്യം പറഞ്ഞാല്‍, ഇക്കാര്യത്തില്‍ ഞങ്ങള്‍ രാഷ്ട്രീയം കാണുന്നില്ല. പക്ഷേ ഇവിടെ ജനാധിപത്യം പാലിക്കപ്പെടുന്നില്ലെങ്കില്‍- ഞങ്ങള്‍ക്കിത് വലിയ കാര്യമല്ല എന്നോര്‍ക്കണം, അത്രമാത്രം ശക്തമാണ് ഞങ്ങളുടെ പാര്‍ട്ടി, രാജ്യം ഭരിക്കുന്നത് ഞങ്ങളുടെ സര്‍ക്കാരാണ്- വേണമെങ്കില്‍ അവരെ പിരിച്ചു വിടാനും ഞങ്ങള്‍ക്ക് കഴിയും”- പാണ്ഡെ പറഞ്ഞു.

“ബിജെപി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ്; കേരളത്തിലെയും ബംഗാളിലേയും സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കേണ്ടത് ജനാധിപത്യപരമായാണ്‌, അല്ലാതെ ദുഷ്ടലാക്കോടെയല്ല”- അവര്‍ കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍