UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആഡംബര ക്ലബുകളില്‍ അംഗങ്ങളായ ബി എസ് എഫ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍

മലയാളിയായ മുതിര്‍ന്ന ബി എസ് എഫ് കമാണ്ടിംഗ് ഓഫീസര്‍ ജിബു ഡി മാത്യുവിന്റെ പക്കല്‍ നിന്നും 45 ലക്ഷം പിടിച്ചെടുത്തതാണ് ഇത്തരമൊരു അന്വേഷണം വ്യാപിപ്പിക്കാന്‍ കാരണമായത്

ആഡംബര ക്ലബുകളില്‍ അംഗങ്ങളായ ബി എസ് എഫ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍. പാകിസ്ഥാന്‍-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന സൈനിക ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനാണ് സേനയുടെ പുതിയ നീക്കം. ആഡംബര ജീവിതം നയിക്കുന്നവര്‍ എന്ന പേരില്‍ സേനയ്ക്കുള്ളില്‍ ആഭ്യന്തര നിരീക്ഷണം ശക്തമാക്കിയ നടപടി തികഞ്ഞ അസംബന്ധമാണെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടത്.

മലയാളിയായ മുതിര്‍ന്ന ബി എസ് എഫ് കമാണ്ടിംഗ് ഓഫീസര്‍ ജിബു ഡി മാത്യുവിന്റെ പക്കല്‍ നിന്നും 45 ലക്ഷം പിടിച്ചെടുത്തതാണ് ഇത്തരമൊരു അന്വേഷണം വ്യാപിപ്പിക്കാന്‍ കാരണമായത്. കഴിഞ്ഞ ജനുവരിയില്‍ ആലപ്പുഴയിലെ വീട്ടില്‍ വെച്ചായിരുന്നു പണം പിടിച്ചെടുത്തത്. ഇന്‍ഡോ-ബംഗ്ലാ അതിര്‍ത്തിയിലെ കള്ളക്കടത്തുകാരുമായി ഉദ്യോഗസ്ഥന് ബന്ധമുണ്ടായിരുന്നു എന്നാണ് സി ബി ഐ സംശയിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ അതിര്‍ത്തി രക്ഷാ സേനയായ ബി എസ് എഫില്‍ നിലവില്‍ സംശയത്തിന്റെ നിഴലില്‍ ഉള്ള ഉദ്യോഗസ്ഥമാരെ രഹസ്യമായി നീരീക്ഷിക്കുന്നതിനുള്ള സംവിധാനം ഉണ്ടെങ്കിലും പുതിയ സംഭവ വികാസങ്ങളോടെ കൂടുതല്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കൊണ്ടുവരികയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍