UPDATES

റോഡില്‍ ഇറക്കിവിട്ട രോഗി മരിച്ചു; ബസില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സ നല്‍കാതെ വലിച്ചിറക്കി വിടുകയായിരുന്നുവെന്ന് പരാതി

അതേ സമയം ബസുടമ ബിനോ പോള്‍ പറയുന്നത്, ഇദ്ദേഹത്തെ ഞാറയ്ക്കല്‍ ഇറക്കി ഓട്ടോ വിളിച്ച് വിടുകയായിരുന്നുവെന്നാണ്.

സ്വകാര്യ ബസില്‍ നിന്നു ഇറക്കിവിട്ട രോഗി മരിച്ചു. ബസ് ജീവനക്കാര്‍ യാത്രക്കാരനെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സ നല്‍കാതെ റോഡിലേക്ക് വലിച്ചിറക്കി വിടുകയായിരുന്നുവെന്ന് പരാതി. വെണ്ണപുറം സ്വദേശിയും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ സേവ്യര്‍ എന്ന് 68-കാരനാണ് മരണമടഞ്ഞത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.

മൂവാറ്റുപുഴയ്ക്ക് പോകുന്നതിനായി ബസില്‍ യാത്രചെയ്തിരുന്ന ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും കുഴഞ്ഞു വീഴുകയും ചെയ്തു. തുടര്‍ന്ന് സേവ്യറിനെ ചിക്തസ നല്‍കാനുള്ള നടപടികള്‍ നോക്കാതെ യാത്ര തുടര്‍ന്ന് ബസ് ഞാറയ്ക്കല്‍ എന്ന സ്ഥലത്ത് സേവ്യറിനെ ജീവനക്കാര്‍ വലിച്ചിറക്കി വിടുകയായിരുന്നുവെന്നും അവിടെ നിന്ന് ഓട്ടോ തൊഴിലാളികള്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും മരണമടയുകയുമായിരുന്നുവെന്നുമാണ് പരാതി.

അതേ സമയം ബസുടമ ബിനോ പോള്‍ പറയുന്നത്, ഇദ്ദേഹത്തെ ഞാറയ്ക്കല്‍ ഇറക്കി ഓട്ടോ വിളിച്ച് വിടുകയായിരുന്നുവെന്നാണ്. എന്നാല്‍ ബന്ധുക്കള്‍ പറയുന്നത് ബസ് ജീവനക്കാര്‍ തക്ക സമയത്ത് ചികിത്സ എത്തിക്കാതിരുന്നതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് റോഡ് ഉപരോധമുള്‍പ്പടെയുള്ള പ്രതിഷേധങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സേവ്യറിന് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read: മഞ്ഞ മഞ്ഞ ബള്‍ബുകള്‍.. മിന്നി മിന്നി കത്തുമ്പോള്‍.. തലസ്ഥാനത്തെ ഓണ രാത്രി / വീഡിയോ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍