UPDATES

ന്യൂസ് ടൈം അസാമിനും ഒരു ദിവസത്തെ വിലക്ക്

അഴിമുഖം പ്രതിനിധി

എന്‍ഡിടിവി ഇന്ത്യ ഹിന്ദി ചാനലിന് ഒരു ദിവസത്തെ വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെ പ്രമുഖ അസാമീസ് ചാനല്‍ ന്യൂസ് ടൈം അസാമിനും ഒരു ദിവസത്തെ വിലക്ക്. നവംബര്‍ ഒമ്പതിന് 24 മണിക്കൂറാണ് വാര്‍ത്ത വിതരണ മന്ത്രാലയം ചാനലിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്‍ഡിടിവി ഹിന്ദി ചാനലിനും നവംബര്‍ ഒമ്പതിന് തന്നെയാണ് വിലക്ക്.

ചാനലുകള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാണ് ന്യൂസ് ടൈം അസാമിന് നിരോധനം ഏര്‍പ്പെടുത്തിയത്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പരിപാടികള്‍ അവതരിപ്പിച്ചു, പ്രായപൂര്‍ത്തിയാകാത്ത ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പുറത്തു വിട്ടു, മൃതദേഹങ്ങളുള്‍പ്പടെയുള്ളവയുടെ ഭയാനകമായ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു തുടങ്ങിയവയാണ് ചാനലിനെതിരെയുള്ള ആരോപണങ്ങള്‍.

2013-ല്‍ ചാനലിനെതിരെ ഷോകോസ് നോട്ടീസ് നല്‍കിയിരുന്നെന്നും ചാനലിന്റെ വിശദീകരണം കേട്ട ശേഷം മന്ത്രിതല സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍ വിഷയത്തെക്കുറിച്ച് പ്രതികരിച്ചു. കഴിഞ്ഞ ദിവസം ജനുവരിയിലെ പഠാന്‍കോട്ട് ആക്രമണ സമയത്ത് സൈന്യത്തിന്റെ വിവരങ്ങള്‍ ഭീകരര്‍ക്ക് സഹായകമാകുന്ന രീതിയില്‍ സംപ്രേഷണം ചെയ്തതിന് എന്‍ഡിടിവി ഇന്ത്യയെ ഒരു ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തുന്നതിനുള്ള ഉത്തരവിട്ടിരുന്നു.

തുടര്‍ന്ന് വന്‍ പ്രതിഷേധങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ദേശീയ മാധ്യമങ്ങളും, പ്രാദേശിക മാധ്യമങ്ങളും ‘മാധ്യമ അടിയാന്തരാവസ്ഥ’ സൃഷ്ടിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് നടത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍