UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്കൂളുകളില്‍ വിതരണം ചെയ്യുന്നത് ചൈനീസ് കൈത്തറി യൂണിഫോമെന്ന് ആരോപണം; പ്രതിഷേധവുമായി നെയ്ത്തുകാര്‍

സര്‍ക്കാര്‍ സ്കൂളുകളിലെ ഒന്നും മുതല്‍ എട്ടുവരെയുള്ള ക്ലാസില്‍ പറയുന്ന കുട്ടികള്‍ക്ക് സൌജന്യമായി യൂണിഫോം നല്‍കുന്നതാണ് പദ്ധതി

സ്കൂളുകളില്‍ കുട്ടികള്‍ക്കുള്ള കൈത്തറി യൂണിഫോമിന് പകരം ചൈനീസ് തുണികള്‍ വിതരണം ചെയ്യുന്നതായി വ്യാപക പരാതി. കൈത്തറി മേഖലയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയിലാണ് തട്ടിപ്പ് നടക്കുന്നത്. 300 കോടി രൂപയാണ് ഈ പദ്ധതിക്കു വേണ്ടി സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. സര്‍ക്കാര്‍ സ്കൂളുകളിലെ ഒന്നും മുതല്‍ എട്ടുവരെയുള്ള ക്ലാസില്‍ പറയുന്ന കുട്ടികള്‍ക്ക് സൌജന്യമായി യൂണിഫോം നല്‍കുന്നതാണ് പദ്ധതി.

നെയ്ത്തുകാരും അനുബന്ധ തൊഴിലാളികളും ഉള്‍പ്പെടെ രണ്ടു ലക്ഷം തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കുന്ന ഈ പദ്ധതി ആട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന് കൈത്തറി സംരക്ഷണ സമിതി ആരോപിച്ചു. ചൈനയില്‍ നിന്നും മീറ്ററിന് പത്തു രൂപ നിരക്കില്‍ തുണി ലഭ്യമാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. സര്‍ക്കാര്‍ അനുവദിച്ച തുകയുടെ മൂന്നിലൊന്ന് മാത്രമേ ചിലവാകുകയുള്ളൂ. ബാക്കി തുക ഉദ്യോഗസ്ഥന്‍മാരുടെ കൈകളിലേക്കും റിബേറ്റായും പോകുമെന്ന് സമിതി ആരോപിക്കുന്നു.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഹാന്‍ഡ് ലൂം കോര്‍പ്പറേഷനില്‍ നിന്നും 10 ലക്ഷം മീറ്റര്‍ തുണിയാണ് ഇതിനായി വാങ്ങിയതെന്ന് ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് വ്യവസായ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആറരക്കോടി രൂപയാണ് ഇതിനായി ചിലവഴിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍