UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അനുമതിയില്ലാതെ റോഡില്‍ കേബിളിട്ട എയര്‍ടെല്ലിനെതിരെ നടപടി എടുക്കാന്‍ കൊച്ചി മേയര്‍ സൌമിനി ജയന്റെ നിര്‍ദേശം

അനധികൃതമായി റോഡ് വെട്ടിപ്പൊളിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കും

അനുമതിയില്ലാതെ റോഡില്‍ കേബിളിട്ട എയര്‍ടെല്ലിനെതിരെ നടപടി എടുക്കാന്‍ കൊച്ചി മേയര്‍ സൌമിനി ജയന്‍ നിര്‍ദ്ദേശിച്ചു. റോഡ് പൊളിച്ച് കേബിള്‍ ഇട്ടതില്‍ വന്‍ അഴിമതി നടന്നു എന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് വിശദമായ അന്വേഷണം നടത്താന്‍ നഗര സഭാ സെക്രട്ടറിക്ക് മേയര്‍ നിര്‍ദേശം നല്‍കിയത്.

അനധികൃതമായി റോഡ് വെട്ടിപ്പൊളിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനാണ് മേയര്‍ ഉത്തരവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ കാര്യത്തില്‍ പങ്കുണ്ടോ എന്നും അന്വേഷിക്കും.

അഴിമുഖം പ്രതിനിധി

അഴിമുഖം പ്രതിനിധി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍