UPDATES

ട്രെന്‍ഡിങ്ങ്

റോഡിന് പണം നല്‍കിയത് പാര്‍ട്ടി പറഞ്ഞിട്ട്; ചാണ്ടിയുടെ റിസോര്‍ട്ടില്‍ പോയിട്ടില്ല- കെ ഇ ഇസ്മായില്‍

മന്ത്രിമാര്‍ ക്യാബിനറ്റ് ബഹിഷ്ക്കരിച്ചത് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും കെ ഇ ഇസ്മായില്‍

ആലപ്പുഴയില്‍ വലിയകുളം സീറോ ജെട്ടി റോഡിന് താന്‍ എം പി ഫണ്ട് അനുവദിച്ചത് പാര്‍ട്ടി പറഞ്ഞിട്ടാണെന്ന് സിപിഐ നേതാവ് കെ ഇ ഇസ്‌മയില്‍. എന്റെ ഫണ്ട് അതാത് വര്‍ഷങ്ങളില്‍ വിവിധ ജില്ലകളില്‍ നിന്ന് കിട്ടുന്ന അപേക്ഷകള്‍ സംസ്ഥാന നേതൃത്വമാണ് പരിശോധിച്ചു നല്‍കാറുള്ളത്, സംസ്ഥാന പാര്‍ട്ടി സെക്രട്ടറിയും രണ്ട് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പര്‍മാരും ഉള്‍പ്പെടുന്നതാണ് കമ്മിറ്റി. ഇസ്മായില്‍ വിശദീകരിക്കുന്നു.

തോമസ്ചാണ്ടിയുടെ രാജിയിലേക്ക് നയിച്ച റോഡിന് പണം അനുവദിച്ചത് സംബന്ധിച്ച് ഫേസ്‌ബുക്കിലാണ് ഇസ്‌മയില്‍ കുറിപ്പിട്ടത്. എം പി ഫണ്ട് അനുവദിക്കാറുള്ളത് പാര്‍ടി പറയുന്നതനുസരിച്ചാണ്. ലേക്ക് പാലസ് റോഡും അങ്ങനെ അനുവദിച്ചിട്ടുള്ളതാണ്.

ഇസ്മായിലിന്റെയും കോണ്‍ഗ്രസ്സ് എം പി പിജെ കുര്യന്റെയും ഫണ്ട് ഉപയോഗിച്ചാണ് വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മ്മിച്ചത്. റോഡിന് വേണ്ടി ശുപാര്‍ശ ചെയ്ത സിപിഐ ലോക്കല്‍ സെക്രട്ടറി മുതല്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗത്തിന്റെ പേരുകള്‍ വരെ പരാമര്‍ശിച്ചാണ് കുറിപ്പിട്ടിട്ടുള്ളത്. താന്‍ തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടില്‍ പോയിട്ടില്ല എന്നും ചാണ്ടി വ്യക്തമാക്കി.

ഭൂസംരക്ഷണ നിയമം ലംഘിച്ച് നിര്‍മ്മിച്ചതാണ് റോഡ് എന്ന ആലപ്പുഴ ജില്ലാകലക്ടറുടെ റിപ്പോര്‍ട്ടാണ് തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ചത്. രാജിവെക്കും മുന്നേ തോമസ് ചാണ്ടി പങ്കെടുത്ത മന്ത്രിസഭായോഗത്തില്‍നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്ന് പ്രതിഷേധിച്ച അസാധാരണ സംഭവവും ഉണ്ടായി. ഈ സാഹചര്യത്തില്‍ റോഡിന് പണം അനുവദിച്ച ഇസ്‌മയിലിനെതിരെയും വാര്‍ത്തകള്‍ വന്നിരുന്നു.

അതേ സമയം മന്ത്രിമാര്‍ ക്യാബിനറ്റ് ബഹിഷ്ക്കരിച്ചത് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നു കെ ഇ ഇസ്മായില്‍ പറഞ്ഞു. തോമസ് ചാണ്ടിയുടെ രാജി വൈകിപ്പോയി എന്ന വിമര്‍ശനവും അദ്ദേഹം തള്ളിക്കളഞ്ഞു

കെ ഇ ഇസ്മായിലിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എന്റെ ഫണ്ട് അതാത് വര്‍ഷങ്ങളില്‍ വിവിധ ജില്ലകളില്‍ നിന്ന് കിട്ടുന്ന അപേക്ഷകള്‍ സംസ്ഥാന നേതൃത്വമാണ് പരിശോധിച്ചു നല്‍കാറുള്ളത്, സംസ്ഥാന പാര്‍ട്ടി സെക്രട്ടറിയും രണ്ട് സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പര്‍മാരും ഉള്‍പ്പെടുന്നതാണ് കമ്മിറ്റി.

2011 -2012 ല്‍ ആലപ്പുഴ ജില്ലയില്‍ നിന്ന് വലിയകുളം സീറോ ജെട്ടി റോഡ് എന്ന റോഡിനു ഫണ്ട് പാസ്സാകണം എന്ന് ആവശ്യപ്പെട്ടു ഒരു അപേക്ഷ കിട്ടിയിരുന്നു ,അതില്‍ ലോക്കല്‍ സെക്രട്ടറി സ:അനില്‍കുമാര്‍, മണ്ഡലം സെക്രട്ടറി സ:അമ്പലപ്പുഴ രാധാകൃഷ്ണന്‍, ജില്ല സെക്രട്ടറി സ:ശിവരാജന്‍ എന്നിവരുടെ ശുപാര്‍ശകത്തോടു കൂടിയാണ് ലഭിച്ചത്, ഈ അപേക്ഷ സ:പുരുഷോത്തമന്‍ (സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പര്‍ ) ആണ് തിരുവന്തപുരത്തു നല്‍കിയത്,ഇതിനാണ് ഫണ്ട് അനുവദിച്ചത്. ചാണ്ടിയുടെ റിസോര്‍ട്ടില്‍ ഇത് വരെ പോയിട്ടില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍