UPDATES

സിനിമാ വാര്‍ത്തകള്‍

താൻ അറിയുന്ന ദിലീപ് ഒന്നര പൈസ പോലും ഇതിനായി ചെലവാക്കില്ല; ഡബ്ല്യൂ.സി.സിയുടെ ഉദ്ദേശമെന്തെന്ന് ശ്രീനിവാസന്‍

സിനിമാരംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ല. ആണും പെണ്ണും തുല്യരാണ്. പ്രതിഫലം നിർണയിക്കുന്നത് താര–വിപണിമൂല്യമാണെന്നും ശ്രീനിവാസന്‍ പറഞ്ഞു

മലയാള സിനിമയിലെ വനിത കൂട്ടായ്‌മയായ വുമൺ ഇൻ സിനിമാ കലക്ടീവ്നെ വിമർശിച്ചും.നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഉള്ളത് കെട്ടിച്ചമച്ച കേസ് ആണെന്നും ആരോപിച്ച് നടൻ ശ്രീനിവാസൻ രംഗത്ത്‌. പൾസർ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷൻ നൽകിയെന്നത് അവിശ്വസനീയമാണ്. താൻ അറിയുന്ന ദിലീപ് ഒന്നര പൈസ പോലും ഇതിനായി ചെലവാക്കില്ലെന്ന് ശ്രീനിവാസൻ പറയുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ തന്റെ നിലപാട് വ്യക്തമാക്കിയത്.

ഡബ്ല്യൂ.സി.സിയുടെ ഉദ്ദേശമെന്താണെന്നോ അവരുടെ ആവശ്യമെന്താണെന്നോ മനസിലായിട്ടില്ലന്നും ശ്രീനിവാസൻ പറയുന്നു. തുല്യവേതനമെന്ന ആവശ്യവും സിനിമാരംഗത്ത് സ്ത്രീകള്‍ക്കുനേരെയുള്ള ചൂഷണവും സംബന്ധിച്ച് വിമന്‍ ഇന്‍ സിനിമ കലക്ടീവ് ഉന്നയിച്ച കാര്യങ്ങളിൽ അടിസ്ഥാമാനില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.

സിനിമാരംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ല. ആണും പെണ്ണും തുല്യരാണ്. പ്രതിഫലം നിർണയിക്കുന്നത് താര–വിപണിമൂല്യമാണെന്നും. നയൻതാരയ്ക്കു ലഭിക്കുന്ന വേതനം എത്ര നടന്മാർക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു. ഒരു സംഘടനയേയും നശിപ്പിക്കാനല്ല സംസാരിക്കുന്നതെന്നും ചില കാര്യങ്ങള്‍ക്ക് അതിര്‍വരമ്പുകളുള്ളതുകൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

അസുഖബാധിതനായി ചികില്‍സകഴി‍‍ഞ്ഞത്തിന് ശേഷം ഇതാദ്യമായാണ് അദ്ദേഹം ഒരു അഭിമുഖത്തിൽ പങ്കെടുക്കുന്നത്. വി.എം വിനുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘കുട്ടിമാമ’ എന്ന ചിത്രമാണ് ശ്രീനിവാസന്റേതായി ഉടൻ തിയേറ്ററിൽ എത്തുന്നത്. ചിത്രത്തിൽ ശ്രീനിവാസനൊപ്പം ധ്യാൻ ശ്രീനിവാസനും ആദ്യമായി ഒന്നിച്ചെത്തുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍