UPDATES

ട്രെന്‍ഡിങ്ങ്

ഒടുവില്‍ മോദി വാ തുറന്നു; നമ്മുടെ മക്കൾക്ക് ഉറപ്പായും നീതി ലഭിക്കും

കേസുകളില്‍ നീതി നടപ്പിലാക്കുമെന്ന് പറഞ്ഞ മോദി പക്ഷേ സംഭവങ്ങള്‍ പേരെടുത്ത് പറഞ്ഞില്ല

യു പിയില്‍ നിന്നുള്ള ബിജെപി എം എല്‍ എയും കാശ്മീരിലെ ബിജെപി പ്രവര്‍ത്തകരും പ്രതികളായ കതുവാ, ഉന്നാവോ ബലാത്സംഗ കേസില്‍ പ്രധാനമന്ത്രി ഒടുവില്‍ മൌനം ഭഞ്ജിച്ചു. കേസുകളില്‍ നീതി നടപ്പിലാക്കുമെന്ന് പറഞ്ഞ മോദി പക്ഷേ സംഭവങ്ങള്‍ പേരെടുത്ത് പറഞ്ഞില്ല. ഡോ. അംബേദ്കർ നാഷനൽ മെമ്മോറിയലിൽ സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്.

ഈ സംഭവങ്ങൾ രാജ്യത്തിനും സമൂഹത്തിനും നാണക്കേടുണ്ടാക്കി. രണ്ടു ദിവസമായി ചർച്ച ചെയ്യപ്പെടുന്ന സംഭവങ്ങൾ ഒരിക്കലും പരിഷ്കൃത സമൂഹത്തിൽ നടക്കാൻ പാടില്ലാത്തതാണ്. കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കില്ല. നമ്മുടെ മക്കൾക്ക് ഉറപ്പായും നീതി ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്നലെ വിവിധ വനിതാ സംഘടനകളും അര്‍ദ്ധരാത്രി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലും വന്‍ പ്രതിഷേധം ഡല്‍ഹിയില്‍ നടന്നിരുന്നു. എന്തുകൊണ്ടാണ് സംഭവത്തില്‍ പ്രധാന മന്ത്രി പ്രതികരിക്കാത്തത് എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു.

നവമാധ്യമങ്ങളില്‍ അടക്കം വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും നരേന്ദ്ര മോദിയോ ബിജെപി നേതൃത്വമൊ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.

പ്രധാനമന്ത്രി എന്തെങ്കിലും പറയുമ്പോള്‍ ഞങ്ങള്‍ സ്റ്റോറി പ്രസിദ്ധീകരിക്കും എന്ന ഒറ്റ വരി മാത്രം പ്രസിദ്ധീകരിച്ചുകൊണ്ട് ദി ക്വിന്‍റ് ന്യൂസ് പോര്‍ട്ടല്‍ വേറിട്ട പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

കതുവ, ഉന്നാവോ ബലാത്സംഗങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞതെന്ത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍