UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെറ്റ് എയര്‍വേയ്സ് വംശീയമായി അധിക്ഷേപിച്ചു; ആരോപണവുമായി ഹര്‍ഭജന്‍ സിങ്

ഒരു അംഗപരിമിതന്നെയും സ്ത്രീയെയും പൈലറ്റ് അധിക്ഷേപിക്കുകയും വിമാനത്തില്‍ നിന്നു പുറത്തു കടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു

ജെറ്റ് എയര്‍വേയ്സ് യാത്രക്കാരെ വംശീയമായി അധിക്ഷേപിച്ചുവെന്ന ആരോപണവുമായി ഹര്‍ഭജന്‍ സിങ്. ഒരു അംഗപരിമിതന്നെയും സ്ത്രീയെയും പൈലറ്റ് അധിക്ഷേപിക്കുകയും വിമാനത്തില്‍ നിന്നു പുറത്തു കടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു എന്നാണ് ഹര്‍ഭജന്‍ സിങ് ട്വിറ്ററിലൂടെ ആരോപിച്ചിരിക്കുന്നത്. ഇതുപോലുള്ള കാര്യങ്ങള്‍ നമ്മുടെ രാജ്യത്ത് സംഭവിക്കാന്‍ അനുവദിക്കരുതെന്നും കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം എന്നും ഹര്‍ഭജന്‍ ആവശ്യപ്പെട്ടു.

ഛണ്ഡീഗഡ്-മുംബൈ ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ ഏപ്രില്‍ മൂന്നിനായിരുന്നു സംഭവം. പൂജാ സിങ് ഗുജ്റാള്‍ എന്ന യുവതി അംഗപരിമിതനായ സുഹൃത്തുമൊത്ത് യാത്ര ചെയ്യവെയാണ് ദുരനുഭവമുണ്ടായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍