UPDATES

ട്രെന്‍ഡിങ്ങ്

നിലപാട് കടുപ്പിച്ച് ഇന്ത്യ; സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം

മിന്നലാക്രമണം നടന്നേക്കുമെന്ന് മുന്നറിയിപ്പ്

കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം രണ്ട് സൈനികരെ കൊല്ലുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത സംഭവത്തില്‍ ഇന്ത്യ നിലപാട് കടുപ്പിച്ച് ഇന്ത്യ. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്കിയിട്ടുണ്ട്.

ഇന്ത്യ-പാക്ക് അതിര്‍ത്തികളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏത് സമയവും മിന്നലാക്രമണം നടന്നേക്കുമെന്നാണ് മുന്നറിയിപ്പ്.

അതിര്‍ത്തിയിലെ സ്ഥിതിഗതികളെ കുറിച്ച് കേന്ദ്രപ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചര്‍ച്ച നടത്തി. കരസേന മേധാവി ബിപിന്‍ റാവത്ത് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.

22 സിഖ് റജിമെന്റിലെ പരംജിത് സിങ്, ബിഎസ്എഫ് 200 ബറ്റാലിയനിലെ പ്രേം സാഗര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ ജമ്മുകാശ്മീരിലെ അതിര്‍ത്തി പോസ്റ്റുകളിലേക്ക് നടത്തിയ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.

അതേ സമയം മൃതദേഹം വികൃതമാക്കി എന്ന ആരോപണം പാക്കിസ്ഥാന്‍ ഇന്നലെ നിഷേധിച്ചിരുന്നു.

പിതാവിന്റെ കൊലയ്ക്ക് പ്രതികാരമായി 50 പാകിസ്ഥാന്‍ പട്ടാളക്കാരുടെ തല വേണമെന്ന് കൊല്ലപ്പെട്ട ബിഎസ്എഫ് ജവാന്‍ പ്രേം സാഗറിന്റെ മകള്‍ പറഞ്ഞത് ഇന്നലെ ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍