UPDATES

യാത്ര

കാഴ്ച ശേഷി ഇല്ലാത്തവര്‍ക്ക് നല്ലവാര്‍ത്തയുമായി റെയില്‍വേ; ബെ​​ർ​​ത്ത്, സീ​​റ്റ് ന​​മ്പ​​റു​​ക​​ൾ ബ്രെ​​യി​​ലി​​യിലും

എ​​റ​​ണാ​​കു​​ളം– നി​​സാ​​മു​​ദ്ദീ​​ൻ എ​​ക്സ്പ്രസിന്‍റെ എ​​സി കോ​​ച്ചു​​ക​​ളി​​ലാ​​ണ് പ​​രി​​ഷ്കാ​​രം തു​​ട​​ങ്ങി​​യ​​ത്

കാഴ്ച ശേഷി ഇല്ലാത്തവരുടെ യാത്രാ സൌകര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കോച്ചുകളിലെ പാസഞ്ചര്‍ ചാര്‍ട്ടുകളില്‍ ബെർത്ത്, സീറ്റ് നമ്പറുകൾ ബ്രെയിലിയിൽ കൂടി ചേർക്കുന്ന നടപടി റെയില്‍വേ ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ എറണാകുളം– നിസാമുദ്ദീൻ എക്സ്പ്രസിന്‍റെ എസി കോച്ചുകളിലാണ് പരിഷ്കാരം തുടങ്ങിയത്. സീറ്റ് നമ്പർ സൂചിപ്പിക്കുന്ന പ്ലേറ്റിൽ പതിവ് അക്കങ്ങളുടെ തൊട്ടടുത്തയാണ് ബ്രെയിൽ ലിപിയിൽ അക്കങ്ങൾ എഴുതുന്നത്.

ഇന്ത്യയിൽ 15 ലക്ഷത്തിലേറെ കാഴ്ച വെല്ലുവിളി നേരിടുന്നവര്‍ ഉണ്ടെന്നാണ് കണക്ക്. ഭിന്നശേഷി സൗഹൃദ കോച്ചുകളും റെയിൽവേ സ്റ്റേഷനുകളും കൂടുതലായി കൊണ്ടുവരാനാണ് റെയിവേ ലക്ഷ്യമിടുന്നത്.

Avatar

അഴിമുഖം പ്രതിനിധി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍