UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിംബാബ്‌വേയില്‍ മാനംഭംഗക്കേസില്‍ അറസ്റ്റിലായത് ഇന്ത്യന്‍ താരമല്ല, ഒഫീഷ്യല്‍ ; വിദേശകാര്യ മന്ത്രാലയം

അഴിമുഖം പ്രതിനിധി 

സിംബാബ്‌വേയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരംഗം മാനഭംഗക്കേസില്‍ അറസ്റ്റിലായതായി വന്ന വാര്‍ത്ത നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം. ന്യൂ സിംബാബ്‌വേ ഡോട്ട്കോം എന്ന വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത വന്നിരിക്കുന്നത്. ഇന്ത്യന്‍ ടീം അംഗങ്ങള്‍ താമസിക്കുന്ന മൈക്കല്‍സ് ഹോട്ടലിലെ താമസക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇന്ത്യന്‍ താരം അറസ്റ്റില്‍ ആയത് എന്ന് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തത് എന്നാല്‍ അറസ്റ്റിലായത് താരമല്ല ടീമിന്റെ സ്‌പോണ്‍സറുമായി ബന്ധപ്പെട്ട ഒരു ഒഫീഷ്യലാണ് എന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

ഹോട്ടലിലെ ലോബിയില്‍ വച്ച് മദ്യ ലഹരിയിലായിരുന്ന ഇന്ത്യന്‍ വംശജന്‍ യുവതിയെ അധിക്ഷേപിച്ചെന്നും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നുമാണ് ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അത്തരത്തില്‍ ഒരു സംഭവം നടന്നിട്ടുണ്ട് എന്ന് സിംബാവെ പോലീസ് അസിസ്റ്റന്റ്റ് കമ്മീഷണര്‍ ചാരിറ്റി ചരാംബയും സ്ഥിരീകരിച്ചിരുന്നു. ടീമുമായി ബന്ധപ്പെട്ട ഒഫീഷ്യല്‍സും താമസിക്കുന്നത് ഇതേ ഹോട്ടലില്‍ തന്നെയാണ്. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പിടിയിലായ വ്യക്തിയെ കോടതിയില്‍ ഹാജരാക്കും എന്നും അദ്ദേഹം പറഞ്ഞു.

 മാനഭംഗത്തിന് ഇരയായെന്നു പരാതിപ്പെട്ട യുവതി മദ്യപിച്ചിരുന്നതായതും  പിടിയിലായ വ്യക്തി പീഡനാരോപണം നിഷേധിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിരപരാധിയാണെന്നും നിരപരാധിത്വം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തയ്യാറാണെന്നും ഇയാള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുന്നുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍