UPDATES

മാണിയെ ചൊല്ലി കോണ്‍ഗ്രസ്സില്‍ തല്ല് തുടങ്ങി; ഹസ്സനെ തള്ളി പിജെ കുര്യന്‍; മാണിയെ വേണ്ടെന്ന് കോണ്‍ഗ്രസ്സ് തീരുമാനിച്ചിട്ടില്ല

മാണിയെ കൂടെ കൊണ്ടുവരാന്‍ ഏത് നേതാവ് ശ്രമിച്ചാലും എതിര്‍ക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ്

കെഎം മാണി കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്നും ഇനി കേരള കോണ്‍ഗ്രസ്സുമായി സഹകരിക്കേണ്ടെന്നുമുള്ള കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക നിലപാടുകളില്‍ നിന്നും ഭിന്നസ്വരം ഉയരുന്നു. കെഎം മാണിയെ യുഡിഎഫിലേക്ക് തിരികെ കൊണ്ടുവരണം എന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പിജെ കുര്യനാണ്. ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ്സ് മുന്‍കയ്യെടുക്കണമെന്നും മാണിയെ വേണ്ടെന്ന് കോണ്‍ഗ്രസ്സ് തീരുമാനിച്ചിട്ടില്ല എന്നും പിജെ കുര്യന്‍ ഇന്നലെ കോട്ടയത്തു മാധ്യമങ്ങളോട് പറഞ്ഞു.

ലോകസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി കെഎം മാണി യുഡിഎഫില്‍ തിരിച്ചത്തുമെന്നാണ് പ്രതീക്ഷ. മാണിയെ കെപിസിസി നേതൃത്വം തളിപ്പറഞ്ഞിട്ടില്ല എന്നും കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം കോട്ടയം ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസ്സുമായി രേഖാമൂലം ഉണ്ടാക്കിയ ധാരണ ലംഘിച്ച് സിപിഎം പിന്തുണ സ്വീകരിച്ചത് കൊടിയ വഞ്ചനയാണെന്നാണ് ഇന്നലെ കെപിസിസി രാഷ്ട്രീയ കാര്യ സമിതി തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് കെപിസിസി അദ്ധ്യക്ഷന്‍ എംഎം ഹസ്സന്‍ പറഞ്ഞത്. കോട്ടയം ജില്ലാ പഞ്ചായത്തിലെ ആട്ടിമറിക്ക് നേതൃത്വം നല്‍കിയത് ജോസ് കെ മാണിയാണെന്നും അതിനു കെഎം മാണി ഒത്താശ നല്‍കുകയായിരുന്നു എന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.

കെഎം മാണിയെയും മകനെയും ഒറ്റതിരിഞ്ഞു ആക്രമിച്ചു കേരള കോണ്‍ഗ്രസ്സിലെ ഭിന്നത മുതലെടുക്കണം എന്ന തന്ത്രമാണ് ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗവും സ്വീകരിച്ചത്. കോണ്‍ഗ്രസ്സ് രാഷ്ട്രീയകാര്യ സമിതിക്ക് ശേഷമായിരുന്നു യുഡിഎഫ് യോഗം.

പിജെ കുര്യന്റെ പ്രസ്താവനയ്ക്കെതിരെ ഇതിനകം കോണ്‍ഗ്രസില്‍ കാലപക്കൊടി ഉയര്‍ന്നു കഴിഞ്ഞു. മാണിയെ കൂടെ കൊണ്ടുവരാന്‍ ഏത് നേതാവ് ശ്രമിച്ചാലും എതിര്‍ക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍