UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബ്രാ അഴിച്ച് പരിശോധന; വിദ്യാര്‍ത്ഥിനിയോട് സ്കൂള്‍ മാപ്പ് പറഞ്ഞു

കണ്ണൂരില്‍ നീറ്റ് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനിയുടെ ബ്രാ അഴിപ്പിച്ച സംഭവത്തില്‍ കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ ടിസ്ക് അധികൃതര്‍ പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയോട് മാപ്പുപറഞ്ഞു. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുക മാത്രമാണ് ജീവനക്കാര്‍ ചെയ്തതെന്ന് സ്കൂള്‍ അധികൃതര്‍ വിശദീകരിച്ചു. ഇത് അവരുടെ ജോലിയുടെ ഭാഗമാണ്. അല്ലാതെ വിദ്യാര്‍ത്ഥിനിയെ അപമാനിക്കുക എന്ന ഒരു ഉദ്ദേശവും സ്കൂളിന് ഉണ്ടായിരുന്നില്ല എന്നും മാനേജ്മെന്‍റ് പറഞ്ഞു.

നേരത്തെ അടിവസ്ത്രം അഴിപ്പിച്ച അധ്യാപികയ്ക്ക് എതിരെ വിദ്യാര്‍ത്ഥിനി പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തെങ്കിലും അന്വേഷണം ഇപ്പോള്‍ വഴി മുട്ടി നില്‍ക്കുകയാണ്. അധ്യാപികയുടെ പേര് പെണ്‍കുട്ടിക്ക് അറിയാത്തതിനാല്‍ അധ്യാപികയെ തിരിച്ചറിയേണ്ടതുണ്ട്. എന്നാല്‍ അതിനു പെണ്‍കുട്ടിയും കുടുംബവും ഇതുവരെ തയ്യാറായിട്ടില്ല.

വിവാദം ഉയര്‍ന്ന ഉടനെ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ നാല് അധ്യാപികമാരെ സസ്പെന്‍റ് ചെയ്തുകൊണ്ട് സ്കൂള്‍ അധികൃതര്‍ ഉത്തരവിറക്കിയിരുന്നു. ഈ വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍